ഡോ.ഷിംന അസീസിന് ഫേസ്ബുക്കില്‍ വധഭീഷണി; പ്രകോപനം മോഹനന് വൈദ്യര്‍ക്കെതിരെയുള്ള പോസ്റ്റുകള്‍; സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത് ഡോക്ടര്‍

ഇന്‍ഫോക്ലിനിക്ക് അഡ്മിനും ആരോഗ്യ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നടത്തുന്ന ഡോക്ടറുമായ ഷിംന അസീസിന് ഫേസ്ബുക്കില്‍ വധഭീഷണി. മോഹനന് വൈദ്യരുടെ അശാസ്ത്രീയ പോസ്റ്റുകളെയും വീഡിയോകളെയും എതിര്‍ക്കുന്നതാണ് പ്രകോപനത്തിന് കാരണം. ജാസര്‍ ഷാ കൊല്ലം എന്ന പ്രൊഫൈലില്‍ നിന്നാണ് ഭീഷണി കമന്റ് എത്തിയത്.
ഡോ.ഷിന ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഭീഷണി സന്ദേശം പങ്കുവെച്ചത്. മോഹനന് വൈദ്യര്‍ക്കെതിരെ പോസ്റ്റിട്ടാല്‍ പിന്നെ പോസ്റ്റിടേണ്ടി വരില്ലെന്നാണ് ഭീഷണി. ഭീഷണി മുഴക്കിയയാളുടെ ചിത്രവും പ്രൊഫൈലും ഷിംന പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കുമെന്നും ഷിംന വ്യക്തമാക്കി.
മോഹനന് വൈദ്യര്‍ക്കെതിരെ പോസ്റ്റിട്ടാല്‍ എന്നെയങ്ങ് തീര്‍ത്ത് കളയുമെന്നൊക്കെ ധ്വനിപ്പിച്ച് കൊണ്ട് ഇന്‍ബോക്സില്‍ തെറി വിളിച്ചുള്ള ഭീഷണി ഒരു സ്ത്രീ എന്ന നിലയിലും, വ്യക്തി എന്ന നിലയിലും, ജനങ്ങളെ ആരോഗ്യപരമായി ബോധവല്‍ക്കരിക്കുന്നതില്‍ വ്യാപൃതയായ ഒരു ഡോക്ടര്‍ എന്ന നിലയിലും എനിക്ക് അപമാനകരമാണെന്ന് ഷിംന പോസ്റ്റില്‍ പറയുന്നു.
ഇന്ന് രാവിലെ എനിക്ക് കിട്ടിയ മെസേജാണിത്. മോഹനൻ വൈദ്യർക്കെതിരെ പോസ്റ്റിട്ടാൽ എന്നെയങ്ങ് തീർത്ത് കളയുമെന്നൊക്കെ…
Posted by Shimna Azeez on Friday, May 25, 2018
