ടിക് ടോക് താരം ആരുണി എസ്. കുറുപ്പ് അന്തരിച്ചു

പരേതനായ സനോജ് സോമരാജ് അശ്വതി ദമ്പതികളുടെ ഏക മകളാണ്. ഒരു വര്ഷം മുന്പ് സൗദിയിലുണ്ടായ വാഹനാപകടത്തിലാണ് സനോജ് കൊല്ലപ്പെട്ടത്.
 | 
ടിക് ടോക് താരം ആരുണി എസ്. കുറുപ്പ് അന്തരിച്ചു

തിരുവനന്തപുരം: ടിക് ടോക് സോഷ്യല്‍ മീഡിയ ആപ്പിലൂടെ പ്രസിദ്ധയായ ഒമ്പതുകാരി ആരുണി എസ് കുറുപ്പ് അന്തരിച്ചു. ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ആരുണി. ടിക് ടോക്, യൂട്യൂബ് എന്നിവിടങ്ങളില്‍ നിരവധി ആരാധകരുള്ള താരമാണ് ആരുണി. തലച്ചോറിനെ ബാധിച്ച രോഗകമാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

കടുത്ത പനിയും തലവേദനയും പിടിപെട്ടാണ് ആരുണി ചികിത്സ തേടുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ചതോടെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായതോടെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. വിദഗദ്ധ പരിശോധനയില്‍ ആരുണിയുടെ തലച്ചോറിനെ അപൂര്‍വ്വ രോഗം ബാധിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. പരേതനായ സനോജ് സോമരാജ് അശ്വതി ദമ്പതികളുടെ ഏക മകളാണ്. ഒരു വര്‍ഷം മുന്‍പ് സൗദിയിലുണ്ടായ വാഹനാപകടത്തിലാണ് സനോജ് കൊല്ലപ്പെട്ടത്.