സ്‌കൈപ്പിനും വാട്ട്‌സാപ്പിനും ട്രായ് നിയന്ത്രണം വന്നേക്കും

ന്യൂഡല്ഹി: വാട്ട്സാപ്പ്, സ്കൈപ്പ്, ഗൂഗിള് ടോക്ക്, വൈബര് തുടങ്ങിയ ഇന്സ്റ്റന്റ് മെസേജിംഗ്, വോയ്പ് സേവനങ്ങള്ക്ക് ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണം വന്നേക്കും. ഇതിനുള്ള നടപടികള് പുരോഗമിക്കുകയാണെന്ന് ട്രായ് അറിയിച്ചു. ഇത്തരം സേവനങ്ങള് നിയന്ത്രിക്കുന്നതു സംബന്ധിച്ച് നിരവധി രാജ്യങ്ങളില് ചര്ച്ചകള് നടന്നു വരികയാണ്. സൗജന്യ മെസേജിങ് സര്വീസുകള് നിയന്ത്രിക്കാന് വ്യവസ്ഥകളുള്ള കണ്സള്ട്ടേഷന് പേപ്പര് പുറത്തുവിട്ടതായി ട്രായ് സെക്രട്ടറി സുധീര് ഗുപ്ത വാര്ത്താക്കുറിപ്പില് അറിയിച്ചു. ഇന്സ്റ്റന്റ് മെസേജിംഗ് കമ്പനികള് വോയ്സ് കോലിംഗ് സൗകര്യം സൗജന്യമാക്കിയതോടെ ടെലകോം കമ്പനികള്ക്ക്
 | 

സ്‌കൈപ്പിനും വാട്ട്‌സാപ്പിനും ട്രായ് നിയന്ത്രണം വന്നേക്കും

ന്യൂഡല്‍ഹി: വാട്ട്‌സാപ്പ്, സ്‌കൈപ്പ്, ഗൂഗിള്‍ ടോക്ക്, വൈബര്‍ തുടങ്ങിയ ഇന്‍സ്റ്റന്റ് മെസേജിംഗ്, വോയ്പ് സേവനങ്ങള്‍ക്ക് ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണം വന്നേക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ട്രായ് അറിയിച്ചു.

ഇത്തരം സേവനങ്ങള്‍ നിയന്ത്രിക്കുന്നതു സംബന്ധിച്ച് നിരവധി രാജ്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്. സൗജന്യ മെസേജിങ് സര്‍വീസുകള്‍ നിയന്ത്രിക്കാന്‍ വ്യവസ്ഥകളുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തുവിട്ടതായി ട്രായ് സെക്രട്ടറി
സുധീര്‍ ഗുപ്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്‍സ്റ്റന്റ് മെസേജിംഗ് കമ്പനികള്‍ വോയ്‌സ് കോലിംഗ് സൗകര്യം സൗജന്യമാക്കിയതോടെ ടെലകോം കമ്പനികള്‍ക്ക് ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. നിയന്ത്രണം പ്രാബല്യത്തിലായാല്‍ രാജ്യത്തെ ടെലകോം കമ്പനികള്‍ക്ക് മെസേജിംഗ് സര്‍വീസ് കമ്പനികള്‍ പണം നല്‍കേണ്ടി വരും.

നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടുമെന്നതിനാല്‍ തല്‍ക്കാലം ഈ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായിത്തന്നെ ലഭിക്കും