ഭക്ഷണ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല! ജനം ടിവിയുടെ ‘പോര്‍ക്ക് വാര്‍ത്ത’യെ ട്രോളി മലയാളികള്‍
കേരളത്തിന്റെ സ്വന്തം ബീഫ് ഉലര്ത്തിനെ പരിചയപ്പെടുത്തി കേരളാ ടൂറിസം ഒഫിഷ്യല് ട്വിറ്റര് അക്കൗണ്ടും രംഗത്ത് വന്നിരുന്നു.
Jan 20, 2020, 13:25 IST
| 
കൊച്ചി: ജനം ടിവിയുടെ പോര്‍ക്ക് വാര്‍ത്തയ്ക്ക് പിന്നാലെ ട്രോള്‍ പ്രളയം. മലയാളികള്‍ക്ക് പ്രിയം പോര്‍ക്ക് 2017-18 കാലഘട്ടത്തില്‍ ഭക്ഷിച്ചത് 7,110 ടണ്‍ എന്ന തലക്കെട്ടില്‍ ജനം ടിവി പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ട്രോളിന് കാരണമായത്.
പിന്നാലെ കേരളത്തിന്റെ സ്വന്തം ബീഫ് ഉലര്ത്തിനെ പരിചയപ്പെടുത്തി കേരളാ ടൂറിസം ഒഫിഷ്യല് ട്വിറ്റര് അക്കൗണ്ടും രംഗത്ത് വന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്ന പോസ്റ്റാണിതെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നതോടെ ട്രോളുകളും സജീവമായി. ഒരു ഇടവേളയ്ക്ക് ശേഷമാണ് ബീഫ് വീണ്ടും ട്രോളുകളില്‍ നിറയുന്നത്.
ട്രോളുകള്‍ കാണാം.




















