‘തല്‍ക്കാലത്തേക്ക് ഞാന്‍ മതിയോ’? ലെ കുഴിയാന*; ആന പ്രശ്‌നം ശബരിമലയുമായി കൂട്ടിക്കെട്ടിയ കെ. സുരേന്ദ്രന് ട്രോള്‍പൂരം

ആചാരങ്ങള്ക്കെതിരായ അപ്രഖ്യാപിത യുദ്ധമാണിതെന്ന് സൂചിപ്പിക്കുന്ന പ്രസ്താവന പുറത്തുവന്നതോടെ സുരേന്ദ്രനെതിരെ സോഷ്യല് മീഡിയയില് ട്രോളുകളുടെ പൂരമാണ്.
 | 
‘തല്‍ക്കാലത്തേക്ക് ഞാന്‍ മതിയോ’? ലെ കുഴിയാന*; ആന പ്രശ്‌നം ശബരിമലയുമായി കൂട്ടിക്കെട്ടിയ കെ. സുരേന്ദ്രന് ട്രോള്‍പൂരം

കൊച്ചി: ആന പ്രശ്‌നം ശബരിമലയുമായി കൂട്ടിക്കെട്ടിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം. കാഴ്ച്ചയ്ക്ക് പ്രശ്‌നമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നള്ളിക്കുന്നതില്‍ വിലക്കിയ വനംവകുപ്പ് തീരുമാനത്തിനെതിരെ വര്‍ഗീയമായിട്ടായിരുന്നു കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്. ആചാരങ്ങള്‍ക്കെതിരായ അപ്രഖ്യാപിത യുദ്ധമാണിതെന്ന് സൂചിപ്പിക്കുന്ന പ്രസ്താവന പുറത്തുവന്നതോടെ സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമാണ്.

തൂശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. വിശ്വാസികളെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണം. ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണ് തൃശൂര്‍ പൂരത്തില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കെന്ന് സംശയിക്കുന്നതായും സുരേന്ദ്രന്‍ ആക്ഷേപം ഉന്നയിച്ചു. അതേസമയം മെയ് 12 മുതല്‍ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ വ്യക്തമാക്കി.

ആനയെ എഴുന്നെള്ളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിലപാടറിയിച്ചു. പൂരത്തിനിടയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആനയെ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടറാണ് വിലക്കേര്‍പ്പെടുത്തിയത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.

ട്രോളുകള്‍ കാണാം

‘തല്‍ക്കാലത്തേക്ക് ഞാന്‍ മതിയോ’? ലെ കുഴിയാന*; ആന പ്രശ്‌നം ശബരിമലയുമായി കൂട്ടിക്കെട്ടിയ കെ. സുരേന്ദ്രന് ട്രോള്‍പൂരം ‘തല്‍ക്കാലത്തേക്ക് ഞാന്‍ മതിയോ’? ലെ കുഴിയാന*; ആന പ്രശ്‌നം ശബരിമലയുമായി കൂട്ടിക്കെട്ടിയ കെ. സുരേന്ദ്രന് ട്രോള്‍പൂരം ‘തല്‍ക്കാലത്തേക്ക് ഞാന്‍ മതിയോ’? ലെ കുഴിയാന*; ആന പ്രശ്‌നം ശബരിമലയുമായി കൂട്ടിക്കെട്ടിയ കെ. സുരേന്ദ്രന് ട്രോള്‍പൂരം ‘തല്‍ക്കാലത്തേക്ക് ഞാന്‍ മതിയോ’? ലെ കുഴിയാന*; ആന പ്രശ്‌നം ശബരിമലയുമായി കൂട്ടിക്കെട്ടിയ കെ. സുരേന്ദ്രന് ട്രോള്‍പൂരം ‘തല്‍ക്കാലത്തേക്ക് ഞാന്‍ മതിയോ’? ലെ കുഴിയാന*; ആന പ്രശ്‌നം ശബരിമലയുമായി കൂട്ടിക്കെട്ടിയ കെ. സുരേന്ദ്രന് ട്രോള്‍പൂരം ‘തല്‍ക്കാലത്തേക്ക് ഞാന്‍ മതിയോ’? ലെ കുഴിയാന*; ആന പ്രശ്‌നം ശബരിമലയുമായി കൂട്ടിക്കെട്ടിയ കെ. സുരേന്ദ്രന് ട്രോള്‍പൂരം ‘തല്‍ക്കാലത്തേക്ക് ഞാന്‍ മതിയോ’? ലെ കുഴിയാന*; ആന പ്രശ്‌നം ശബരിമലയുമായി കൂട്ടിക്കെട്ടിയ കെ. സുരേന്ദ്രന് ട്രോള്‍പൂരം ‘തല്‍ക്കാലത്തേക്ക് ഞാന്‍ മതിയോ’? ലെ കുഴിയാന*; ആന പ്രശ്‌നം ശബരിമലയുമായി കൂട്ടിക്കെട്ടിയ കെ. സുരേന്ദ്രന് ട്രോള്‍പൂരം