നരേന്ദ്ര മോഡിക്ക് ട്രോളന്മാരുടെ കികീ ചലഞ്ച് സമ്മാനം; വീഡിയോ കാണാം
അവസാനം നരേന്ദ്ര മോഡിയും കികീ ചലഞ്ചില് കുടുങ്ങി. കികീ ചലഞ്ച് ഉപയോഗിച്ച് പ്രമുഖര്ക്കെതിരെ നിരവധി ട്രോളുകള് ഇറങ്ങിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും കുടുങ്ങിയത്. കൂമാര് ഷാ എന്നയാള് യൂട്യൂബ് പേജില് മോഡി വേര്ഷന് ഓഫ് കികീ ചലഞ്ച് എന്ന പേരില് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലാവുകയാണ്.
Aug 4, 2018, 15:15 IST
| ന്യൂഡല്‍ഹി: അവസാനം നരേന്ദ്ര മോഡിയും കികീ ചലഞ്ചില് കുടുങ്ങി. കികീ ചലഞ്ച് ഉപയോഗിച്ച് പ്രമുഖര്ക്കെതിരെ നിരവധി ട്രോളുകള് ഇറങ്ങിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും കുടുങ്ങിയത്. കൂമാര് ഷാ എന്നയാള് യൂട്യൂബ് പേജില് മോഡി വേര്ഷന് ഓഫ് കികീ ചലഞ്ച് എന്ന പേരില് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലാവുകയാണ്.
കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ഇന്‍ മൈ ഫീലിങ്’ എന്ന ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികള്‍ക്കൊത്ത് നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. പതുക്കെ പോകുന്ന കാറില്‍ നിന്നും ചാടിയിറങ്ങി കികീ ഗാനത്തിന് ചുവടുവെക്കുന്ന ചലഞ്ച് ലോകത്തെമ്പാടും വലിയ പ്രചാരം നേടിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ട്രോളന്മാരുടെ കികീ ചലഞ്ചിന് ഇരകളായിരുന്നു.
വീഡിയോ കാണാം.