യോഗ ഗുരു രാംദേവിന് ശക്തയായ ഒരു എതിരാളിയെത്തുന്നു!

ഇപ്പോൾ അൽപ്പസ്വൽപം എഴുത്തുമായി കഴിയുന്ന പഴയ ബോളിവുഡ് താരസുന്ദരി ട്വിങ്കിൽ ഖന്നയുടെ ഒരു ട്വീറ്റിൽ നിന്നാണ് ലോകത്തിന് ഈ വിവരം കിട്ടിയത്.
 | 
യോഗ ഗുരു രാംദേവിന് ശക്തയായ ഒരു എതിരാളിയെത്തുന്നു!

 

മുംബൈ: ഇപ്പോൾ അൽപ്പസ്വൽപം എഴുത്തുമായി കഴിയുന്ന പഴയ ബോളിവുഡ് താരസുന്ദരി ട്വിങ്കിൽ ഖന്നയുടെ ഒരു ട്വീറ്റിൽ നിന്നാണ് ലോകത്തിന് ഈ വിവരം കിട്ടിയത്. യോഗ ഗുരു രാംദേവിന് ശക്തയായ ഒരു എതിരാളി വരുന്നുവെന്നാണ് ട്വിങ്കിൾ ഖന്നയുടെ പോസ്റ്റ് പറയുന്നത്. തന്റെ രണ്ടുവയസുകാരി മകൾ ആണ് രാം ദേവിന്റെ എതിരാളിയെന്നും അവർ പോസ്റ്റ് ചെയ്തിട്ടുളള ചിത്രം വ്യക്തമാക്കുന്നു.

രണ്ടുവയസുകാരിയായ നിതാര യോഗയിൽ ഏർപ്പെട്ടിട്ടുളളതിന്റെ ചിത്രങ്ങളും ട്വീറ്റിലുണ്ട്. നിതാര വളരെ സുഖമായി പത്മാസനത്തിൽ ഇരിക്കുന്ന ചിത്രമാണ് ഉളളത്. പത്മാസനം മാത്രമല്ല യോഗയിലെ പല ആസനങ്ങളും കുഞ്ഞ് ആയാസരഹിതമായി ചെയ്യുന്നുവെന്നും അമ്മ സാക്ഷ്യപ്പെടുത്തുന്നു.

നിതാരയുടെ ഇഷ്ടങ്ങളിൽ ഒന്ന് മാത്രമാണ് യോഗ. പൂക്കളും മകൾക്ക് ഏറെ ഇഷ്ടമാണെന്ന് ട്വിങ്കിൾ പറയുന്നു. നടനായ അച്ഛനെ ചോദ്യം ചോദിച്ച് വലയ്ക്കുന്നതും മകളുടെ ഇഷ്ടവിനോദമാണ്.

2012ലാണ് അക്ഷയ് കുമാറിനും ട്വിങ്കിൾ ഖന്നയ്ക്കും നിതാര എന്ന മകൾ ജനിയ്ക്കുന്നത്. 2001ൽ വിവാഹിതരായ ഇവർക്ക് 13 വയസുകാരനായ ആരവ് എന്ന മകനും ഉണ്ട്.