ട്വിറ്റര്‍ 140 അക്ഷര പരിധി ഒഴിവാക്കി

മൈക്രോ ബ്ലോഗിംഗ് എന്ന വിശേഷണത്തില് നിന്ന് പുറത്തേക്കു കടക്കുന്നു എന്ന സൂചന നല്കിക്കൊണ്ട് 140 ക്യാരക്റ്റര് പരിധി ട്വിറ്റര് ഒഴിവാക്കി. ചിത്രങ്ങളും വീഡിയോകളും മറ്റ് ആഡ്ഓണുകളും ക്യാരക്റ്റര് പരിധിയില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റീട്വീറ്റുകളിലും ഈ സൗകര്യങ്ങള് ലഭ്യമാകും.
 | 

ട്വിറ്റര്‍ 140 അക്ഷര പരിധി ഒഴിവാക്കി

സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോ ബ്ലോഗിംഗ് എന്ന വിശേഷണത്തില്‍ നിന്ന് പുറത്തേക്കു കടക്കുന്നു എന്ന സൂചന നല്‍കിക്കൊണ്ട് 140 ക്യാരക്റ്റര്‍ പരിധി ട്വിറ്റര്‍ ഒഴിവാക്കി. ചിത്രങ്ങളും വീഡിയോകളും മറ്റ് ആഡ്ഓണുകളും ക്യാരക്റ്റര്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റീട്വീറ്റുകളിലും ഈ സൗകര്യങ്ങള്‍ ലഭ്യമാകും.

2006ല്‍ ട്വിറ്റര്‍ നിലവില്‍ വന്നപ്പോള്‍ മൊബൈല്‍ ഫോണുകളിലെ മെസേജുകളില്‍ ക്യാരക്റ്റര്‍ പരിധി 140 ആയിരുന്നു. ഇതാണ് ഇത്രയും കാലം പിന്തുടര്‍ന്നു വന്നത്. സോഷ്യല്‍ മീഡിയയില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ചക്കനുസരിച്ച് ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ മാറ്റം.

കഴിഞ്ഞ മെയ് മാസത്തിലാണ് ഇക്കാര്യം ട്വിറ്റര്‍ പുറത്തു വിട്ടത്. ഇന്നലെ മുതല്‍ ക്യാരക്റ്റര്‍ പരിധി നിലവിലില്ലെന്ന് ട്വിറ്റര്‍ അറിയിച്ചു. ചെലവുതുരുക്കലിനും വില്‍പനയ്ക്കും ട്വിറ്റര്‍ ശ്രമിക്കുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകള്‍ക്കിടെ ലൈവ് വീഡിയോ പോലുള്ള സൗകര്യങ്ങളും കമ്പനി നടപ്പിലാക്കിയിരുന്നു.