വാട്‌സാപ്പിലേക്ക് വ്യാജ വെരിഫിക്കേഷന്‍ കോഡുകളെത്തിയേക്കാം; മുന്നറിയിപ്പുമായി യുഎഇ

സംശയകരമായി ഫോര്വേഡ് മേസേജുകള് പോലീസിന് കൈമാറണമെന്നും അതോറിറ്റി മുന്നറിയിപ്പില് വ്യക്തമാക്കി.
 | 
വാട്‌സാപ്പിലേക്ക് വ്യാജ വെരിഫിക്കേഷന്‍ കോഡുകളെത്തിയേക്കാം; മുന്നറിയിപ്പുമായി യുഎഇ

അബുദാബി: വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. അജ്ഞാത സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നത് വഴി വാട്‌സാപ്പ് വിവരങ്ങല്‍ ചോര്‍ത്തപ്പെടുമെന്ന് ടെലികോം അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് വിശ്വാസ യോഗ്യമെന്ന് തോന്നുന്ന സന്ദേശങ്ങള്‍ക്ക് മാത്രമാണ് മറുപടി നല്‍കാന്‍ പാടുള്ളു. സംശയകരമായി ഫോര്‍വേഡ് മേസേജുകള്‍ പോലീസിന് കൈമാറണമെന്നും അതോറിറ്റി മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ഉപയോക്താക്കളുടെ ആവശ്യപ്രകാരം ലഭിക്കുന്ന വെരിഫിക്കേഷന്‍ കോഡുകള്‍ക്ക് മാത്രമേ മറുപടി നല്‍കാവൂ. അല്ലാതെ ലഭിക്കുന്ന കോഡുകള്‍ അവഗണിക്കണം. ഇത്തരം കോഡുകള്‍ മറ്റൊരാള്‍ക്കും കൈമാറരുത്. കോഡുകള്‍ കൈമാറുന്നത് വഴി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാനും അതിലെ ഫോട്ടോകളും വീഡിയോകളും അടക്കമുള്ള വിവരങ്ങളും ചോരാന്‍ സാധ്യതയുള്ളതായി ഈ രംഗത്തെ വിദ്ഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.