‘തൃശൂരിലെ ആറടി മണ്ണെങ്കിലും താ..’; ജില്ല മുഴുവനും ‘എടുത്ത’ സുരേഷ് ഗോപിക്ക് കിട്ടിയ ട്രോളന്‍ കോള്‍

തൃശൂരില് നടന്ന ബി.ജെ.പി പ്രചാരണ യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ മാസ് ഡയലോഗ്.
 | 
‘തൃശൂരിലെ ആറടി മണ്ണെങ്കിലും താ..’; ജില്ല മുഴുവനും ‘എടുത്ത’ സുരേഷ് ഗോപിക്ക് കിട്ടിയ ട്രോളന്‍ കോള്‍

കൊച്ചി: ‘എനിക്ക് ഈ തൃശൂര്‍ വേണം… നിങ്ങള്‍ എനിക്ക് തൃശൂര്‍ തരണം… ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ..’ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളന്മാര്‍ ഏറെ ആഘോഷിച്ച സുരേഷ് ഗോപിയുടെ സിനിമാ സ്‌റ്റൈല്‍ ഡയലോഗാണത്. തൃശൂരില്‍ നടന്ന ബി.ജെ.പി പ്രചാരണ യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ മാസ് ഡയലോഗ്. എന്നാല്‍ ഇതിന് പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് താരം.

താരത്തിന്റെ പേരില്‍ പ്രചരിക്കുന്ന പുതിയ ഓഡിയോയാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ജില്ല മുഴുവന്‍ കൊണ്ടുപോകരുതെന്നും ആറടി മണ്ണെങ്കിലും വിട്ടുതരണമെന്നും ഒരാള്‍ താരത്തോട് ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിക്കുന്നതാണ് ഓഡിയോ. അതേസമയം ഓഡിയോയിലുടെ ശബ്ദത്തിനുടമ സുരേഷ്‌ഗോപിയാണോ അതോ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ മറുപടി നല്‍കുന്നതാണോ എന്ന് വ്യക്തമല്ല.

സംഭാഷണത്തിന്റെ പൂര്‍ണരൂപം;

ചോദ്യം: ഹലോ സുരേഷ്ഗോപി സാറല്ലേ..

മറുപടി: അതേ സുരേഷ് ഗോപിയാണ്..ആരാണ്?

ചോദ്യം: സാറെ ഞാൻ പേരാമ്പ്ര എന്ന സ്ഥലത്ത് നിന്നാ വിളിക്കുന്നേ..സാറെ എല്ലാവരും പറയുന്നു തൃശൂർ സാറങ്ങ് എടുത്തെന്ന്… സാറെ എന്റെ അച്ഛനെ അടക്കിയത് പേരാമ്പ്രയിലാ.. ‍ഞാൻ വർഷത്തിലൊരിക്കൽ മെഴുകുതിരി കത്തിക്കാൻ പോകുന്നതാ.. സാറെ പേരാമ്പ്ര ഒഴിച്ച് ബാക്കി എല്ലാം എടുത്തോ സാറെ.

മറുപടി: അല്ല നിങ്ങളെന്നെ കളിയാക്കാൻ വിളിക്കുവാണോ?.

ചോദ്യം: സത്യമായും അല്ല സാറെ.. അച്ഛൻ ഉറങ്ങുന്ന ആറടി മണ്ണ് മാത്രം ബാക്കി വച്ചിട്ട് ബാക്കി സാറെടുത്തോ. സാറ് തൃശൂർ മൊത്തം കൊണ്ടുപോയാൽ ഞാൻ എവിടെ പോയി മെഴുകുതിരി കത്തിക്കും.

മറുപടി: ‍ഇല്ല. എനിക്ക് തൃശൂർ മൊത്തം വേണം. തൃശൂർ ഞാനിങ്ങ് എടുക്കുവാ എന്നല്ലേ പറഞ്ഞത്. തൃശൂർ എല്ലാം എനിക്ക് വേണം.

ചോദ്യം: അങ്ങനെ പറയല്ലേ സാറെ. ആറടി മണ്ണെങ്കിലും തരണം..പ്ലീസ്
മറുപടി: നല്ല തിരക്കിലാണ്.. തൃശൂർ എനിക്ക് മൊത്തം വേണം. അതിനപ്പുറം ഒന്നുമില്ല. തൃശൂർ ഞാനിങ്ങ് എടുക്കുവാ…