സ്‌റ്റൈലന്‍ ഗെറ്റപ്പിലെത്തി സോഷ്യല്‍ മീഡിയയിലെ താരമായ പോളിംഗ് ഓഫീസര്‍ ഇവരാണ്!

സോഷ്യല് മീഡിയയില് സജീവ സാന്നിധ്യമായ റീന ദ്വിവേദിയാണ് വൈറല് താരമെന്ന് സോഷ്യല് മീഡിയ കണ്ടെത്തുകയായിരുന്നു.
 | 
സ്‌റ്റൈലന്‍ ഗെറ്റപ്പിലെത്തി സോഷ്യല്‍ മീഡിയയിലെ താരമായ പോളിംഗ് ഓഫീസര്‍ ഇവരാണ്!

ലക്‌നൗ: മഞ്ഞ നിറത്തിലുള്ള സാരിയണിഞ്ഞ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഓഫീസറുടെ ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡയയില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ സുന്ദരിയായ പോളിംഗ് ഓഫീസറെ അന്വേഷിച്ച് സോഷ്യല്‍ മീഡിയയും രംഗത്ത് വന്നു. വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ റീന ദ്വിവേദിയാണ് വൈറല്‍ താരമെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുകയായിരുന്നു.

ഉത്തര്‍ പ്രദേശിലെ ദേവര സ്വദേശിനിയാണ് റീന. ടിക് ടോക് ഉള്‍പ്പെടെയുള്ള സമൂഹ്യ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്. ചിത്രം വൈറലായതിന് പിന്നാലെ നിരവധി പേര്‍ തന്നെ വിളിച്ചിരുന്നുവെന്ന് റീന പറയുന്നു. ദേവരയിലെ പൊതുമാരമത്ത് വകുപ്പ് ജീവനക്കാരിയാണ്. ഒരു ദിവസത്തിനുള്ളില്‍ റീനയുടെ ഫോളേവേഴ്‌സിന്റെ എണ്ണവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.