ഹർത്താലിനെതിരെ വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഹർത്താലിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹർത്താൽ ഭരണഘടനാ വിരുദ്ധമാണെന്നും ഹർത്താലും വഴിതടയൽ സമരങ്ങളും കോൺഗ്രസ് പ്രഖ്യാപിക്കരുതെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
 | 

ഹർത്താലിനെതിരെ വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ഹർത്താലിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹർത്താൽ ഭരണഘടനാ വിരുദ്ധമാണെന്നും ഹർത്താലും വഴിതടയൽ സമരങ്ങളും കോൺഗ്രസ് പ്രഖ്യാപിക്കരുതെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘സേ നോ ടു ഹർത്താൽ ‘ എന്ന പ്രസ്ഥാനം സാമൂഹ്യ പ്രതിബദ്ധതയുള്ള ചെറുപ്പക്കാരുടെ സംഘടനയാണ് .ഈ സംഘടന ഉദയം ചെയ്തതും അതിന്റ പിന്നീടുള്ള പ്രവർത്തനങ്ങളും താൻ ആദരവോടുകൂടി നോക്കി കാണുകയായിരുന്നു. സംഘടനയിൽ പങ്കാളിയാകുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

ഹർത്താലിനെ നിരുത്സാഹപ്പെടുത്തണമെന്നും ഒരു നല്ല കാര്യത്തിനു വേണ്ടി സമാന ചിന്താഗതിയുള്ള എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും സതീശൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ വായിക്കാം.

"സേ നോ ടു ഹർത്താൽ " എന്ന പ്രസ്ഥാനം സാമൂഹ്യ പ്രതിബദ്ധതയുള്ള ചെറുപ്പക്കാരുടെ സംഘടനയാണ് .ഈ സംഘടന ഉദയം ചെയ്തതും അതിന്റ പിന്ന…

Posted by V.d.satheesan on Saturday, April 11, 2015