പിണറായി വിജയനെ പരിഹസിച്ച് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പിണറായിയുടെ പരാമർശത്തിനെതിരെയാണ് പോസ്റ്റ്. കോൺഗ്രസുകാർ തന്നെയാണ് കൊലയാളികൾ എന്ന് പ്രാദേശിക ഘടകം പിരിച്ചുവിട്ടതിലൂടെ കെ.പി.സി.സി സമ്മതിച്ചിരിക്കുന്നുവെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു.
 | 
പിണറായി വിജയനെ പരിഹസിച്ച് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

 

കൊച്ചി: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പിണറായിയുടെ പരാമർശത്തിനെതിരെയാണ് പോസ്റ്റ്. കോൺഗ്രസുകാർ തന്നെയാണ് കൊലയാളികൾ എന്ന് പ്രാദേശിക ഘടകം പിരിച്ചുവിട്ടതിലൂടെ കെ.പി.സി.സി സമ്മതിച്ചിരിക്കുന്നുവെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു.

അക്രമ രാഷ്ട്രീയത്തേക്കുറിച്ചുള്ള താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് അടുത്തകാലത്ത് കേട്ടതിൽ വെച്ച് ഏറ്റവും വലിയ ഫലിതങ്ങളിലൊന്നാണെന്ന് പറയാതെ വയ്യെന്നാണ് ബൽറാമിന്റെ കമന്റ്. ഇതേ നിലവാരത്തിലുള്ള മറ്റൊരു ഫലിതം ഈയിടെ കേട്ടത് ഡൽഹിയിൽ നിന്ന് അമിത് ഷാ ജി വകയാണ്. മലയാളികളെ ഈ ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിക്കുന്നതിനു നിങ്ങൾ രണ്ടുപേർക്കും പ്രത്യേകം അഭിനന്ദനങ്ങളെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.

‘തമ്മിൽ കൊന്നും അതിന്റ പേരിൽ ക്രമസമാധാനം തകർത്തും ഭരണം നയിക്കുന്ന കക്ഷി തന്നെ മുന്നേറുമ്പോൾ കേരളം വീണ്ടും പുറകോട്ട് വലിക്കപ്പെടുകയാണ്’ എന്ന പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിനെ പരിഹസിച്ചുകൊണ്ടാണ് ബൽറാമിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ വായിക്കാം.

പ്രിയ ശ്രീ. പിണറായി വിജയൻ സാർ,അക്രമ രാഷ്ട്രീയത്തേക്കുറിച്ചുള്ള താങ്കളുടെ ഈ ഫേസ്ബുക്ക്‌ പോസ്റ്റ്‌ അടുത്തകാലത്ത്‌ കേട്ടത…

Posted by VT Balram on Sunday, August 9, 2015

 

തമ്മിൽ കൊന്നും അതിന്റെ പേരിൽ ക്രമസമാധാനം തകർത്തും ഭരണം നയിക്കുന്ന കക്ഷി തന്നെ മുന്നേറുമ്പോൾ കേരളം വീണ്ടും പുറകോട്ടു വലിക…

Posted by Pinarayi Vijayan on Sunday, August 9, 2015