എച്ച്‌ഐവി രോഗാണു കുത്തിവെച്ച് പരീക്ഷണത്തിന് തയ്യാറെന്ന് ജേക്കബ് വടക്കന്‍ചേരി
കൊച്ചി: എച്ച്‌ഐവി രോഗാണു കുത്തിവെച്ചുള്ള പരീക്ഷണത്തിന് തയ്യാറെന്ന് വാക്സിന് വിരുദ്ധ പ്രചാരകന് ജേക്കബ് വടക്കന്ചേരി. അണുക്കളുമായി വന്നോളൂ ഞാന് തന്നെ കുത്തിക്കോളാം എന്നാണ് നേച്ചര് ലൈഫ് ഇന്റര്നാഷണല് എന്ന ഫേസ്ബുക്ക് പേജില് വടക്കന്ചേരി അവകാശവാദം ഉന്നയിക്കുന്നത്. അണുക്കളല്ലാതെ മറ്റൊന്നും കൊണ്ടുവരരുതെന്നും പോസ്റ്റില് പ്രത്യേകം പറയുന്നുണ്ട്.
ശാസ്ത്ര സിദ്ധാന്തത്തെ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്തിനാല്‍ അശാസ്ത്രീയ മാര്‍ഗ്ഗങ്ങളെ കാട്ടി പേടിപ്പിക്കാന്‍ നോക്കുന്നോ എന്നും അണു ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട, പ്രകൃതി ചികിത്സകര്‍ക്ക് ഒരു അണുവിനെയും പേടിയില്ലെന്നും വടക്കന്‍ചേരി പോസ്റ്റില്‍ വെല്ലു വിളിക്കുന്നു.
പ്രതിരോധ വാക്‌സിനുകള്‍ക്കെതിരേ പ്രചാരണം നടത്തുന്ന വടക്കന്‍ചേരിയുടെ നിലപാടുകള്‍ക്കെതിരേ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ആധുനിക വൈദ്യശാസ്ത്രം പറയുന്ന രോഗാണു സിദ്ധാന്തത്തെ എതിര്‍ക്കുന്നു എന്നാണ് വടക്കന്‍ചേരി അവകാശപ്പെടുന്നത്. ചികിത്സാ യോഗ്യതകളോ അക്കാഡമിക് യോഗ്യതയോ ഇല്ലാത്ത വടക്കന്‍ചേരി പേരിനൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ക്കുന്നത് വിവാദമായിരുന്നു.
പോസ്റ്റ് കാണാം