നോമ്പെടുക്കാന്‍ മുസ്ലിങ്ങളെ വിളിച്ചുണര്‍ത്തുന്നത് സിഖ് വയോധികന്‍; വൈറലായി വീഡിയോ
ശ്രീനഗര്‍: റമദാനിലെ വ്രദമാരംഭിക്കുന്നതിന് മുന്പ് പുലര്ച്ചെയുള്ള അത്തായം കഴിക്കുന്നതിനായി മുസ്ലിങ്ങളെ വിളിച്ചുണര്ത്തുന്ന സിഖ് വയോധികന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില് വൈറലാവുന്നു. ജമ്മു കാശ്മീരില് നിന്ന് പോസറ്റ് ചെയ്തിരിക്കുന്ന വീഡിയോയില് ഡോലക്കുമായി പുലര്ച്ചെ അയല്ക്കാരെ വിളിച്ചുണര്ത്തുന്ന സിഖ് വയോധികന്റെ ദൃശ്യങ്ങളാണുള്ളത്. ജനങ്ങളെ ഉണര്ത്തുന്നവന് എന്ന സ്ഥാനമാണ് ഇയാളുടേതെന്നാണ് പരിസരവാസികള് പറയുന്നത്.
‘അള്ളാഹുവിന്റെയും മുഹമ്മദിന്റെ പ്രിയ്യപ്പെട്ടവരെ, സ്വര്‍ഗാന്വേഷികളെ, ഉറക്കത്തില്‍ എഴുന്നേല്‍ക്കൂ, വ്രതമാരംഭിക്കാന്‍ സമയമായി’ എന്നാണ് ഡോലക്കില്‍ താളമിട്ടുകൊണ്ട് ഇയാള്‍ വിളിച്ചു പറയുന്നത്. ഇതര മതങ്ങളോടും വിശ്വാസികളോടും നിസ്വാര്‍ത്ഥമായ സ്‌നേഹം കാണിക്കുന്ന വലിയ മനുഷ്യനാണ് ഇദ്ദേഹമെന്ന് സോഷ്യല്‍ മീഡിയ പ്രശംസിക്കുന്നു. കാശ്മീരികളുടെ പരസ്പര സ്‌നേഹത്തെ വ്യക്തമാക്കുന്നതാണ് വീഡിയോയെന്ന് ചിലര്‍ പ്രതികരിച്ചു.
വീഡിയോ കാണാം.