സൈനികനുമായി ഇളയ ദളപതി വിജയ് നടത്തിയ ഫോണ് സംഭാഷണം വൈറല്‍; ഓഡിയോ

ചെന്നൈ: തമിഴ് സൂപ്പര്താരം ഇളയ ദളപതി വിജയ് സൈനികനുമായി നടത്തിയ ഫോണ് സംഭാഷണം വൈറലാകുന്നു. കരസേനയില് വര്ഷങ്ങളായി പ്രവര്ത്തിക്കുന്ന വിജയ് ആരാധകനായ തമിള്സെല്വന് എന്ന സൈനികനെയാണ് വിജയ് വിളിച്ചത്. പുല്വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില് സൈനികരുടെ അവധി റദ്ദാക്കിയിരുന്നു. അവധി ലഭിച്ച് നാട്ടിലെത്തിയ തമിള്സെല്വന് പിറ്റേന്നു തന്നെ തിരികെയെത്താന് സന്ദേശം ലഭിക്കുകയായിരുന്നു.
മടങ്ങുമ്പോളാണ് വിജയ് അദ്ദേഹത്തെ വിളിച്ചത്. തേനിയിലെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് വിജയെ ഇക്കാര്യം അറിയിച്ചത്. അപ്പോള്‍ തമിള്‍സെല്‍വനെ ഫോണില്‍ വിളിക്കാനുള്ള ആഗ്രഹം വിജയ് അറിയിക്കുകയായിരുന്നു. കുശലാന്വേഷണത്തില്‍ ആരംഭിക്കുന്ന ഫോണ്‍ വിളിക്കിടയില്‍ ഒരിക്കല്‍ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്നതായി തമിള്‍സെല്‍വന്‍ പറയുന്നു. ജോലി പൂര്‍ത്തിയാക്കി മടങ്ങിവരൂം നേരില്‍ തീര്‍ച്ചയായും കാണാമെന്നാണ് വിജയ് മറുപടി നല്‍കുന്നത്.
ഓഡിയോ