ബൈക്കിന് തീ പിടിച്ചതറിയാതെ യാത്ര തുടര്‍ന്നു, പോലീസുകാരുടെ സമയോചിത ഇടപെടല്‍ രക്ഷയായി; വീഡിയോ

ഉത്തര്പ്രദേശിലെ ആഗ്ര എക്സ്പ്രസ് വേയിലാണ് പോലീസുകാരുടെ സമയോചിതമായ ഇടപെടല് കുടുംബത്തെ വലിയ അപകടത്തില് നിന്നും രക്ഷപ്പെടുത്തിയത്.
 | 
ബൈക്കിന് തീ പിടിച്ചതറിയാതെ യാത്ര തുടര്‍ന്നു, പോലീസുകാരുടെ സമയോചിത ഇടപെടല്‍ രക്ഷയായി; വീഡിയോ

ലക്‌നൗ: ബൈക്കിന് തീ പിടിച്ചതറിയാതെ യാത്ര തുടര്‍ന്ന് ദമ്പതികളെ രക്ഷിച്ച് പോലീസ്. ഉത്തര്‍പ്രദേശിലെ ആഗ്ര എക്‌സ്പ്രസ് വേയിലാണ് പോലീസുകാരുടെ സമയോചിതമായ ഇടപെടല്‍ കുടുംബത്തെ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ടയറിനടുത്തായി തൂക്കിയിട്ടിരുന്ന ബാഗ് ടയറിലുരസി ബാഗിന് തീ പിടിക്കുകയായിരുന്നു. തീ പിടിച്ച കാര്യം അറിയാതെ ദമ്പതികള്‍ യാത്ര തുടരുകയും ചെയ്തു. റോഡില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരാണ് വാഹനത്തിന് തീ പിടിച്ച കാര്യം ദമ്പതികളെ അറിയിക്കുന്നത്.

ഉടന്‍ തന്നെ വാഹനം നിര്‍ത്തി തീ അണയ്ക്കുകയും ചെയ്തു. തീ പിടിച്ച ബാഗിലുണ്ടായിരുന്ന വസ്തുക്കള്‍ മുഴുവനായും കത്തി നശിച്ചു. ബൈക്കില്‍ ദമ്പതികളുടെ 3 മൂന്ന് വയസുള്ള കുട്ടിയുമുണ്ടായിരുന്നു. പോലീസുകാര്‍ തന്നെയാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് പിന്നീട് വൈറലാവുകയും ചെയ്തു.

വീഡിയോ കാണാം.