ഇതുപോലെയുള്ള എല്ലാ രോമങ്ങളെയും പിടിച്ച് അകത്തിടണം; രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനെ പിന്തുണച്ച് ബല്‍റാം
രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ പിന്തുണച്ച് വി.ടി.ബല്‍റാം. ആരുടെയെങ്കിലും രോമത്തില്‍ തൊടരുത് എന്നതല്ല, ഇതുപോലെയുള്ള എല്ലാ രോമങ്ങളെയും പിടിച്ച് അകത്തിടണമെന്നു തന്നെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെയും അയ്യപ്പ ഭക്തരുടെയും ആവശ്യമെന്ന് ബല്‍റാം ഫെയിസ്ബുക്കില് കുറിച്ചു.
രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്ക്കൊപ്പമല്ലെന്നും ബല്‍റാം വ്യക്തമാക്കി.
രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതാവെന്ന് ശബരിമല വിഷയത്തില്‍ നിലപാട് അറിയിച്ചുകൊണ്ടുള്ള ഫെയിസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം നേരത്തേ പറഞ്ഞിരുന്നു.
പോസ്റ്റ് വായിക്കാം
രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആർഎസ്എസ് ക്രിമിനലുകളെ നിലക്കുനിർത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
ആരുടേയെങ്കിലും രോമത്തിൽ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാർത്ഥ കോൺഗ്രസുകാരുടെയും യഥാർത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്, കലാപകാരികൾക്കൊപ്പമല്ല.
രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ…
Posted by VT Balram on Saturday, October 27, 2018