‘നവോത്ഥാനത്തേക്കാള്‍ പ്രധാനമാണ് സമാധാനം’; സിപിഎമ്മിനെതിരെ രൂക്ഷ പ്രതികരണവുമായി വി.ടി ബല്‍റാം

കൊച്ചി: പേരാമ്പ്രയില്‍ മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ സിപിഎം നേതാവിനെ റിമാന്ഡ് ചെയ്ത സംഭവത്തില് രൂക്ഷ പ്രതികരണവുമായി കോണ്ഗ്രസ് എം.എല്.എ വി.ടി ബല്റാം. നവോത്ഥാനത്തേക്കാള് പ്രധാനമാണ് സമാധാനമെന്ന് ബല്റാം ഫെയിസ്ബുക്കില് കുറിച്ചു. ഈ നാടിന്റെ സൈ്വര്യ ജീവിതം തകര്ക്കാനും വര്ഗീയത വളര്ത്താനും വോട്ട് ബാങ്ക് ലക്ഷ്യം വച്ച് കലാപങ്ങള് സൃഷ്ടിക്കാനുമാണ് ബിജെപിയെപ്പോലെ സിപിഎമ്മിന്റെയും ലക്ഷ്യമെന്ന് ബല്റാം പറഞ്ഞു.
പിണറായി വിജയന്‍ മുതല്‍ ഈ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവര്‍ ഇല്ലാതാക്കുന്നത് മനുഷ്യരുടെ മനസ്സമാധാനമാണെന്നും ബല്‍റാം പറഞ്ഞു. ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയായ മാണിക്കോത്ത് അതുല്‍ ദാസാണ് പേരാമ്പ്രയിലെ മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായത്. പേരാമ്പ്രയില്‍ സിപിഎം കലാപത്തിന് ശ്രമിക്കുന്നതായി നേരത്തെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഹര്‍ത്താല്‍ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രദേശത്ത് പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ സംഘടിച്ചിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും പേരാമ്പ്ര-വടകര റോഡ് കവലയില്‍ ഏറ്റുമുട്ടി. പിന്നീടാണ് പള്ളിക്കു നേരെ കല്ലേറുണ്ടായത്.
ഈ നാടിന്റെ സ്വൈര ജീവിതം തകർക്കാനും വർഗീയത വളർത്താനും വോട്ട് ബാങ്ക് ലക്ഷ്യം വച്ച് കലാപങ്ങൾ സൃഷ്ടിക്കാനുമാണ് ബിജെപിയെപ്പോലെ സിപിഎമ്മിന്റെയും ലക്ഷ്യം. പിണറായി വിജയൻ മുതൽ ഈ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവർ ഇല്ലാതാക്കുന്നത് മനുഷ്യരുടെ മനസ്സമാധാനമാണ്.നവോത്ഥാനത്തേക്കാൾ പ്രധാനമാണ് സമാധാനം.
Posted by VT Balram on Sunday, January 6, 2019