‘ആപ്പിള്‍ ജ്യൂസ്, മരുഭൂമി, ഒട്ടകം പിന്നെ ചങ്ക് ബ്രോസും’; മന്ത്രി ജലീലിനെ ട്രോളി വി.ടി ബല്‍റാം

അതേസമയം പീഡനക്കേസ് പ്രതിയെ യാതൊരുവിധത്തിലും സംരക്ഷിച്ചിട്ടില്ലെന്ന് ആവര്ത്തിച്ച് ജലീല് രംഗത്തുവന്നു.
 | 
‘ആപ്പിള്‍ ജ്യൂസ്, മരുഭൂമി, ഒട്ടകം പിന്നെ ചങ്ക് ബ്രോസും’; മന്ത്രി ജലീലിനെ ട്രോളി വി.ടി ബല്‍റാം

കൊച്ചി: പീഡനക്കേസ് പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ആരോപണ വിധേയനായ മന്ത്രി ജലീലിനെ ട്രോളി വി.ടി ബല്‍റാം. പോക്‌സോ കേസില്‍ പ്രതിയായ ഷംസുദ്ദീനൊപ്പം മന്ത്രി ഇരുന്ന ഫ്രൂട്ട്‌സ് കഴിക്കുന്ന ചിത്രത്തോടപ്പം വൗ… ആപ്പിള്‍ ജ്യൂസ്, മരുഭൂമി, ഒട്ടകം, പിന്നെ ചങ്ക് ബ്രോസും. ഇവിടത്തെ ടൂറില്‍ മാത്രമല്ല, അങ്ങ് വിദേശത്തു പോകുമ്പോഴും ഏതോ ഒരു വളാഞ്ചേരിക്കാരന്‍ ചുമ്മാ ഇടയില്‍ കയറിവന്ന് ഫോട്ടോ എടുക്കുമെന്ന് ബല്‍റാം ഫെയിസ്ബുക്കില്‍ കുറിച്ചു.

അതേസമയം പീഡനക്കേസ് പ്രതിയെ യാതൊരുവിധത്തിലും സംരക്ഷിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ജലീല്‍ രംഗത്തുവന്നു. ഷംസുദ്ദീനാണ് പ്രതിയെന്നറിഞ്ഞ ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെ വിളിച്ചിട്ടില്ലെന്നും ജലീല്‍ പറഞ്ഞു. കുറ്റക്കാരന്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഷംസുദ്ദീനെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ജലീല്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ ഇയാളുടെ ആഢംബര കാറാണ് ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത്. നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ ഇയാളുമായി മന്ത്രി ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ജലീല്‍ പീഡനക്കേസ് പ്രതിയെ സംരക്ഷിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു.

വളാഞ്ചേരി നഗരസഭാ കൗണ്‍സിലറായ ഷംസുദ്ദീന്‍ എന്നയാള്‍ വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ പീഡിപ്പിച്ചുവെന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പരാതി ഉയര്‍ന്നത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രി ജലീല്‍ പ്രതിയായ ഷംസുദ്ദീനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിച്ചിരുന്നു.

വൗ… ആപ്പിൾ ജ്യൂസ്, ഫ്രൂട്ട്സ്, മരുഭൂമി, ഒട്ടകം, പിന്നെ ചങ്ക് ബ്രോസും.ഇവിടത്തെ ടൂറിൽ മാത്രമല്ല, അങ്ങ് വിദേശത്തു പോകുമ്പോഴും ഏതോ ഒരു വളാഞ്ചേരിക്കാരൻ ചുമ്മാ ഇടയിൽ കയറിവന്ന് ഫോട്ടോ എടുക്കും.

Posted by VT Balram on Monday, May 6, 2019