പി.വി. സിന്ധുവിന്റെ കേരള ബന്ധം; മനോരമയെ ട്രോള്‍ ചെയ്ത് വി.ടി. ബല്‍റാം
പി.വി.സിന്ധു ഒളിമ്പിക്സ് വെള്ളി നേടിയതിനു പിന്നാലെ പത്രങ്ങളില് വരാനിടയുള്ള വാര്ത്തകളേക്കുരിച്ചുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളില് നിറഞ്ഞിരുന്നു. മലയാള മനോരമയായിരുന്നു ട്രോളര്മാരുടെ പ്രധാന ഇര. ഹൈദരാബാദുകാരിയായ സിന്ധുവിന് കേരളവുമായുള്ള ബന്ധം കണ്ടെത്തുകയായിരിക്കും മനോരമയെന്നായിരുന്നു ട്രോളുകള്. അവയെ ന്യായീകരിക്കുന്ന വിധത്തില് ഒരു വാര്ത്തയും പത്രം പ്രസിദ്ധീകരിച്ചു.
Aug 20, 2016, 15:29 IST
| കൊച്ചി: പി.വി.സിന്ധു ഒളിമ്പിക്സ് വെള്ളി നേടിയതിനു പിന്നാലെ പത്രങ്ങളില് വരാനിടയുള്ള വാര്ത്തകളേക്കുരിച്ചുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളില് നിറഞ്ഞിരുന്നു. മലയാള മനോരമയായിരുന്നു ട്രോളര്മാരുടെ പ്രധാന ഇര. ഹൈദരാബാദുകാരിയായ സിന്ധുവിന് കേരളവുമായുള്ള ബന്ധം കണ്ടെത്തുകയായിരിക്കും മനോരമയെന്നായിരുന്നു ട്രോളുകള്. അവയെ ന്യായീകരിക്കുന്ന വിധത്തില് ഒരു വാര്ത്തയും പത്രം പ്രസിദ്ധീകരിച്ചു.
ഈ ട്രോളുകളും വാര്‍ത്തയുടെ ക്ലിപ്പിംഗും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് വി.ടി. ബല്‍റാം എംഎല്‍എ. കൊച്ചിയിലുണ്ട് സിന്ധുവിന്റെ കളിക്കൂട്ടുകാരി എന്ന തലക്കെട്ടിലുള്ള വാര്‍ത്തയും രണ്ടു ട്രോള്‍ പോസ്റ്റുകളുമാണ് ഒരു വാര്‍ത്തയും പ്രവചനാത്മകമായ രണ്ട് ട്രോളും എന്ന വിവരണം നല്‍കി ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റ് കാണാം