മഴത്തുള്ളിക്ക് എത്ര വേഗമുണ്ടാകും? വൈറലായ മതപ്രഭാഷണത്തിലെ ‘ശാസ്ത്ര’ത്തിന് ശാസ്ത്രീയ വിശദീകരണം

സോഷ്യല് മീഡിയയില് വൈറലായ 'ശാസ്ത്രീയ' മതപ്രഭാഷണത്തിന് ശാസ്ത്രീയമായ വിശദീകരണത്തിലൂടെ മറുപടി. പതിനായിരം കിലോമീറ്റര് ഉയരത്തിലുള്ള ആദ്യ മേഘപാളിയില് നിന്ന് 980 കിലോമീറ്റര് വേഗതയിലെത്തുന്ന മഴത്തുള്ളി വീണാല് മനുഷ്യന്റെ തലയോട് ചിതറിത്തെറിക്കുമെന്നും അങ്ങനെയുണ്ടാകാതിരിക്കാന് ഭൂമിയിലെത്തുന്നതിനു മുമ്പ് മഴത്തുള്ളിയുടെ വേഗത കുറയ്ക്കുകയാണെന്നുമായിരുന്നു സോഷ്യല് മീഡിയയില് മഴപ്പണ്ഡിതന് എന്ന പേരു വീണ പ്രാസംഗികന് പറഞ്ഞത്.
 | 

മഴത്തുള്ളിക്ക് എത്ര വേഗമുണ്ടാകും? വൈറലായ മതപ്രഭാഷണത്തിലെ ‘ശാസ്ത്ര’ത്തിന് ശാസ്ത്രീയ വിശദീകരണം

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘ശാസ്ത്രീയ’ മതപ്രഭാഷണത്തിന് ശാസ്ത്രീയമായ വിശദീകരണത്തിലൂടെ മറുപടി. പതിനായിരം കിലോമീറ്റര്‍ ഉയരത്തിലുള്ള ആദ്യ മേഘപാളിയില്‍ നിന്ന് 980 കിലോമീറ്റര്‍ വേഗതയിലെത്തുന്ന മഴത്തുള്ളി വീണാല്‍ മനുഷ്യന്റെ തലയോട് ചിതറിത്തെറിക്കുമെന്നും അങ്ങനെയുണ്ടാകാതിരിക്കാന്‍ ഭൂമിയിലെത്തുന്നതിനു മുമ്പ് മഴത്തുള്ളിയുടെ വേഗത കുറയ്ക്കുകയാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ മഴപ്പണ്ഡിതന്‍ എന്ന പേരു വീണ പ്രാസംഗികന്‍ പറഞ്ഞത്.

എന്നാല്‍ മഴത്തുള്ളിക്ക് അത്രയും വേഗതയുണ്ടോ എന്ന ചോദ്യത്തിന് ഫേസ്ബുക്ക് പോസ്റ്റില്‍ ശാസ്ത്രീയമായ വിശദീകരണം നല്‍കുകയാണ് ശാസ്ത്ര ഗവേഷകനും അധ്യാപകനുമായ വൈശാഖന്‍ തമ്പി. താഴേക്ക് പതിക്കുന്ന വസ്തുവിന്റെ മേല്‍ പ്രയോഗിക്കപ്പെടുന്നത് ഗുരുത്വാകര്‍ഷണ ബലം മാത്രമല്ലെന്നും വായുവിന്റെ പ്രതിരോധവും ഇതിന്റെ ചലനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

ഗുരുത്വാകര്‍ഷണ ബലം മൂലം താഴേക്കു വീഴുന്ന വസ്തുവിന് സെക്കന്‍ഡില്‍ 9.8 മീറ്ററാണ് വേഗത. വായുവിന്റെ പ്രതിരോധം ഇതേ അളവില്‍ വിപരീത ദിശയിലേക്ക് പ്രയോഗിക്കപ്പെടുമ്പോള്‍ പതിക്കുന്ന വസ്തു വിരാമ വേഗം (Terminal Velocity) എന്ന അവസ്ഥയിലെത്തും. അതു മൂലം വസ്തുവിന് പിന്നീട് വേഗം വര്‍ദ്ധിക്കില്ല.

രണ്ടോ മൂന്നോ കിലോമീറ്റര്‍ മുകളില്‍ നിന്നും പുറപ്പെടുന്ന മഴത്തുള്ളിയുടെ വേഗത, അത് വായുവിലൂടെ അല്പം താഴേയ്ക്ക് നീങ്ങിക്കഴിയുമ്പോള്‍ തന്നെ വിരാമപ്രവേഗം കൈവരിയ്ക്കും എന്നാണ്. പിന്നീട് അതിന്റെ വേഗത മണ്ണില്‍ വന്ന് തട്ടുന്നതുവരേയും മാറില്ല എന്ന് പറയാം. അര സെന്റീമീറ്റര്‍ വലിപ്പമുള്ള ഒരു ശരാശരി മഴത്തുള്ളിയെ സംബന്ധിച്ച് ഈ വേഗത ഏതാണ്ട് 35 സുവ (മണിക്കൂറില്‍ 35 കി.മീ.) ആണ്. തുള്ളിയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് ഈ വേഗതയും കൂടും.

മഴത്തുള്ളിയ്ക്ക് പക്ഷേ ഒരു പരിധിയ്ക്കപ്പുറം വലിപ്പം കൂടില്ല. അതിന് കാരണവും വായുപ്രതിരോധമാണ്. വെള്ളത്തുള്ളിയ്ക്ക് ഗോളാകൃതി പ്രാപിയ്ക്കാന്‍ കഴിയുന്നത് വെള്ളത്തിന്റെ പ്രതലബലം എന്ന പ്രത്യേകത കാരണമാണ്. മറ്റ് ബലങ്ങള്‍ അതിനെ മറികടന്നാല്‍ അതിന് ഗോളാകൃതി പ്രാപിക്കാന്‍ കഴിയില്ല. ചേമ്പിലയില്‍ വെള്ളം ചിതറിയാല്‍ കുഞ്ഞുതുള്ളികള്‍ ഗോളാകൃതി പ്രാപിയ്ക്കുകയും വലിയവ പരന്നുപോകുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? വലിയ തുള്ളിയുടെ കാര്യത്തില്‍ ഗുരുത്വബലം പ്രതലബലത്തെ മറികടക്കുന്നതുകൊണ്ടാണ് അത്.

അതുപോലെ വലിയ മഴത്തുള്ളിയില്‍ അനുഭവപ്പെടുന്ന വായുരോധവും അത്രകണ്ട് കൂടുതലായിരിക്കും. അത് പ്രതലബലത്തെ മറികടന്നാല്‍ തുള്ളി പൊട്ടിച്ചിതറിപ്പോകും. അതുകൊണ്ട് സാധാരണഗതിയില്‍ ഒരു മഴത്തുള്ളിയ്ക്ക് അഞ്ചോ ആറോ മില്ലിമീറ്ററൊക്കെയേ വലിപ്പമുണ്ടാകൂ.

പതിനായിരം കിലോമീറ്റര്‍ മുകളില്‍ മേഘം പോയിട്ട് അന്തരീക്ഷം പോലുമില്ലെന്നും സൈദ്ധാന്തികമായി 100 കിലോമീറ്റര്‍ വരെയേ അന്തരീക്ഷം നിലനില്‍ക്കുന്നുള്ളൂവെന്നും വൈശാഖന്‍ തമ്പി വിശദീകരിക്കുന്നു.

പോസ്റ്റ് കാണാം