വിന്‍ഡോസ് ഫോണുകളില്‍ വാട്‌സാപ്പ് സേവനം നിര്‍ത്തലാക്കുന്നു

വാട്സാപ്പിന്റെ മുഴുവന് ഫീച്ചറുകളും പഴയ ഒ.എസുകളില് ലഭ്യമാകാത്തതാണ് പിന്മാറ്റത്തിന് കാരണമായി കമ്പനി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
 | 
വിന്‍ഡോസ് ഫോണുകളില്‍ വാട്‌സാപ്പ് സേവനം നിര്‍ത്തലാക്കുന്നു

ന്യൂയോര്‍ക്ക്: വിന്‍ഡോസ് ഫോണുകളില്‍ വാട്‌സാപ്പ് സേവനം നിര്‍ത്തലാക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വിന്‍ഡോസ് ഫോണുകളില്‍ വാട്‌സാപ്പ് ലഭ്യമാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സിംബിയന്‍, ബ്ലാക്ക്‌ബെറി ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നല്‍കിവരുന്ന സേവനം വാട്‌സാപ്പ് നിര്‍ത്തിയിരുന്നു. 2016ലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിന്‍ഡോസില്‍ നിന്നും വാട്‌സാപ്പ് പിന്‍വാങ്ങുന്നത്. നോകിയ മൈക്രോസ്‌ഫോറ്റ് ഫോണുകളാണ് നിലവില്‍ ഇന്ത്യയില്‍ പ്രചാരത്തിലുള്ള വിന്‍ഡോസ് ഫോണ്‍. ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും ഇപ്പോഴും ഇവ ഉപയോഗിക്കുന്നവരുണ്ട്.

2020 ഫെബ്രുവരി ഒന്നു മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിനു മുന്‍പുള്ള ഒഎസ് പതിപ്പുകളിലെ സേവനവും നിര്‍ത്തും. ഇതോടൊപ്പം ഐഒഎസ് 7 നും അതിനു മുന്‍പുള്ള പതിപ്പുകളിലെ ഐഫോണുകളിലും വാട്‌സാപ് ലഭിക്കില്ല. മെയ് 7ന് പുറത്തുവിട്ട ബ്ലോഗ് പോസ്റ്റിലാണ് വാട്‌സാപ്പ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാട്‌സാപ്പിന്റെ മുഴുവന്‍ ഫീച്ചറുകളും പഴയ ഒ.എസുകളില്‍ ലഭ്യമാകാത്തതാണ് പിന്‍മാറ്റത്തിന് കാരണമായി കമ്പനി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അപ്‌ഡേഷന്‍ കാലതാമസം, പഴയ മോഡലുകളുടെ ആപ്ലിക്കേഷന്‍ മെയിന്റനന്‍സ് ചിലവ് തുടങ്ങിയവയും കമ്പനി അധികൃതരുടെ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നാണ് ടെക് ലോകത്തിന്റെ വിശദീകരണം. ലോകത്ത് നിലവിലുള്ള ഓണ്‍ലൈന്‍ മെസജിംഗ് ആപ്ലിക്കേഷനില്‍ ഏറ്റവും പ്രചാരത്തിലിരിക്കുന്ന ആപ്പാണ് വാട്‌സാപ്പ്.