സെൽഫിയെടുക്കാൻ ആർക്കാണ് കൂടുതൽ മിടുക്ക്; ആണിനോ പെണ്ണിനോ
സെൽഫി ഭ്രമം അതിരുകൾ കടന്ന് പോകുകയാണ്. സെൽഫിയ്ക്കു വേണ്ടി കൂടുതൽ ശ്രമിക്കുന്നത് സ്ത്രീകളാണെന്ന് പുതിയ പഠനം. ഒരു സെൽഫി പോസ്റ്റ് ചെയ്യുന്നതിനായി സ്ത്രീകൾ ആറു ഫോട്ടോകളെങ്കിലുമെടുക്കുമെന്ന് യുകെയിൽ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായി. 5000 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ കൂടുതൽ സ്ത്രീകളും സെൽഫിയുടെ പെർഫെക്ഷനിൽ വിശ്വസിക്കുന്നു.
| Apr 23, 2015, 18:09 IST

ലണ്ടൻ: സെൽഫി ഭ്രമം അതിരുകൾ കടന്ന് പോകുകയാണ്. സെൽഫിയ്ക്കു വേണ്ടി കൂടുതൽ ശ്രമിക്കുന്നത് സ്ത്രീകളാണെന്ന് പുതിയ പഠനം. ഒരു സെൽഫി പോസ്റ്റ് ചെയ്യുന്നതിനായി സ്ത്രീകൾ ആറു ഫോട്ടോകളെങ്കിലുമെടുക്കുമെന്ന് യുകെയിൽ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായി. 5000 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ കൂടുതൽ സ്ത്രീകളും സെൽഫിയുടെ പെർഫെക്ഷനിൽ വിശ്വസിക്കുന്നു.
മോശം ചിത്രങ്ങൾ കൊണ്ട് നാണക്കേട് ഉണ്ടാകുമെന്ന് സ്ത്രീകൾ വിചാരിക്കുന്നതായി പഠനത്തിൽ പറയുന്നു. പഠനത്തിനായി സമീപിച്ച 1000 കുട്ടികളിൽ 58 ശതമാനം പേരും സെൽഫികളെടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരാണ്. ഇതിൽ ഭൂരിപക്ഷം പേർക്കും സെൽഫിയുടെ ആംഗിളിനെക്കുറിച്ച് ധാരണയുണ്ടെന്നും പഠനം പറയുന്നു.

