‘ഇനി കേരളത്തിലെ എന്റെ പെങ്ങന്മാര്ക്കെതിരെ കുരച്ചാല്‍ എസ്എഫ്‌ഐ തീര്‍ന്നു’; സദാചാര മര്‍ദ്ദനത്തില്‍ രോഷവുമായി യുവാവിന്റെ ഫേസ്ബുക്ക് വീഡിയോ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില് യുവാവിനും രണ്ടു പെണ്കുട്ടികള്ക്കും എസ്എഫഐ മര്ദ്ദനമേറ്റ സംഭവത്തില് രോഷവുമായി യുവാവിന്റെ ഫേസ്ബുക്ക് വീഡിയോ. നസീഹ് അഷറഫ് എന്ന യുവാവാണ് എസ്എഫ്ഐ നടപടിയില് പൊട്ടിത്തെറിക്കുന്നത്. കേരളത്തില് എന്റെ പെങ്ങന്മാര്ക്കെതിരെ കുരച്ചാല്‍ എസ്എഫ്‌ഐ എന്ന വിദ്യാര്ത്ഥി സംഘടന അതോടെ തീര്ന്നെന്നും നിയമത്തിന്റെ വഴിക്കാണെങ്കില് അങ്ങനെ, പ്രതികരിക്കാന് തനിക്കും തനിക്കു പിന്നില് നില്ക്കുന്നവര്ക്കും കഴിയുമെന്നും യുവാവ് രോഷം കൊള്ളുന്നു. താനും ഒരു സഖാവാണെന്നാണ് യുവാവിന്റെ അവകാശവാദം. എസ്എഫ്ഐ മാത്രമല്ല നട്ടെല്ലുള്ള വിദ്യാര്ത്ഥി സംഘടന. നിങ്ങള് എസ്ഡിപിഐയേയും പോപ്പുലര് ഫ്രണ്ടിനേയും മുസ്ലീം ലീഗിനേയും, എങ്ങനെ എല്ലാവരേയും നിയമത്തിന്റെ വഴിക്ക് കൊണ്ടുവരുന്നോ അത് നിങ്ങള്ക്കും ബാധകമാക്കാന് ഞങ്ങള്ക്ക് കഴിയും. ഉള്ളിലെ ദണ്ണം വെച്ചാണ് ഞാന് പറയുന്നതെന്നും യുവാവ് വീഡിയോയില് പറയുന്നു.
വീഡിയോ കാണാം