മാര്‍ക്ക് സുക്കര്‍ബര്‍ഗ് മലയാളിയുടെ കമ്പനിയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രിസ്കില്ല ചാനും ഏഷ്യയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നത് മലയാളിയുടെ കമ്പനിയില്‍. ബൈജൂസ് എന്ന എജ്യൂക്കേഷണല്‍ ആപ്പിലാണ് ചാന് സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് 332 കോടി നിക്ഷേപിക്കാനൊരുങ്ങുന്നത്. മലയാളിയായ ബൈജു രവീന്ദ്രനാണ് ഈ ആപ്പിനു പിന്നില്‍.
വീഡിയോ ലെസണുകളും ഇന്ററാക്ടീവ് ക്ലാസുകളുമുള്ള ഈ ആപ്പ് ഇന്ത്യയിലെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ 500 കോടി രൂപയുടെ നിക്ഷേപമാണ് ഈ ആപ്പിനുള്ളത്. 2,50,000 സബ്സക്രൈബേഴ്സ് ഇപ്പോള്‍ത്തന്നെ ഈ ആപ്പിനുണ്ട്.
ഉപയോക്താക്കള്‍ ഓരോരുത്തരും ശരാശരി 40 മിനിറ്റ് പ്രതിദിനം ബൈജൂസ് ആപ്പില്‍ ചെലവഴിക്കുന്നുണ്ടെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇക്കാര്യം ്റിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പോസ്റ്റ് കാണാം