'തടസം നേരിട്ടതില്‍ ഖേദിക്കുന്നു'; ഫെയിസ്ബുക്ക് പണിമുടക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് സുക്കര്‍ബര്‍ഗ്

 | 
Mark Zickerberg
ഫെയിസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും മെസഞ്ചറും പണിമുടക്കിയില്‍ ഖേദപ്രകടനവുമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഫെയിസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും മെസഞ്ചറും പണിമുടക്കിയില്‍ ഖേദപ്രകടനവുമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. സേവനങ്ങള്‍ വീണ്ടും ആരംഭിച്ചെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ടെക് ഭീമന്റെ സിഇഒ അറിയിച്ചു. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ഫെയിസ്ബുക്കിന് കീഴിലുള്ള സോഷ്യല്‍ മീഡിയ സേവനങ്ങള്‍ നിലച്ചത്.

ഇന്റര്‍നെറ്റ് തകരാറാണെന്ന ധാരണയില്‍ പലരും ശ്രമങ്ങള്‍ നടത്തി നോക്കിയെങ്കിലും ആപ്പുകള്‍ ചലിച്ചില്ല. പിന്നീട് ട്വിറ്ററില്‍ സുക്കര്‍ബര്‍ഗ് തന്നെ തകരാര്‍ സ്ഥിരീകരിച്ചിരുന്നു. എല്ലാ ആപ്പുകളും ഒരുമിച്ച് നിശ്ചലമായതിന്റെ കാരണം പുറത്തു വന്നിട്ടില്ല. ഏഴു മണിക്കൂറോളം തകരാര്‍ നീണ്ടുനിന്നു.

പിന്നീട് തകരാര്‍ പരിഹരിച്ച് ആപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഫെയിസ്ബുക്കിന് കനത്ത സാമ്പത്തിക നഷ്ടം ഇതിലൂടെ നേരിട്ടുവെന്നാണ് വിലയിരുത്തല്‍. ഓഹരി മൂല്യം ഇടിയുകയും ഫെയിസ്ബുക്ക് ഷെയറുകള്‍ കൈവശമുള്ളവര്‍ അവ വിറ്റഴിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ഏഴ് ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ നേരിട്ടത്. ഏകദേശം 52,000 കോടി രൂപ വരും ഈ തുക.