ഇന്ത്യാവിഷനിൽ വാർത്താ സംപ്രേക്ഷണം പുനരാരംഭിച്ചു

ഈ മാസം ഒന്നാം തിയതി മുതൽ മുടങ്ങിക്കിടന്ന വാർത്താ സംപ്രേക്ഷണം ഇന്ത്യാവിഷൻ ചാനൽ പുനരാരംഭിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് 18 ദിവസങ്ങൾക്ക് ശേഷം ആദ്യ ബുള്ളറ്റിൽ തൽസമയം സംപ്രേക്ഷണം ചെയ്തത്. ഇതുവരെ നേരത്തേ സംപ്രേക്ഷണം ചെയ്ത പരിപാടികൾ ആവർത്തിക്കുകയായിരുന്നു.
 | 

ഇന്ത്യാവിഷനിൽ വാർത്താ സംപ്രേക്ഷണം പുനരാരംഭിച്ചു
കൊച്ചി: ഈ മാസം ഒന്നാം തിയതി മുതൽ മുടങ്ങിക്കിടന്ന വാർത്താ സംപ്രേക്ഷണം ഇന്ത്യാവിഷൻ ചാനൽ പുനരാരംഭിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് 18 ദിവസങ്ങൾക്ക് ശേഷം ആദ്യ ബുള്ളറ്റിൽ തൽസമയം സംപ്രേക്ഷണം ചെയ്തത്. ഇതുവരെ നേരത്തേ സംപ്രേക്ഷണം ചെയ്ത പരിപാടികൾ ആവർത്തിക്കുകയായിരുന്നു.

ഇന്നലെ ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത്‌ ചേർന്ന യോഗത്തിലാണ് ജീവനക്കാർ പ്രഖ്യാപിച്ച സമരം ഒത്തുതീർപ്പിലെത്തിയത്. ഈ മാസം 24-ന് ഒക്ടോബർ മാസത്തെ ശമ്പളം നൽകും എന്ന ഉറപ്പിൻമേലാണ് സമരം അവസാനിപ്പിക്കാൻ ജീവനക്കാർ തീരുമാനിച്ചത്. ഏപ്രിൽ മാസത്തോടെ ഇതുവരെയുള്ള ശമ്പളക്കുടിശിക തീർത്ത് നാൽകും എന്ന ഉറപ്പും മാനേജ്‌മെന്റ് നൽകിയിട്ടുണ്ട്. ഈ ധാരണയിൽ നിന്ന് മാനേജ്‌മെന്റ് പിന്നോട്ട് പോയാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ലേബർ കമ്മീഷണർ ഉറപ്പ് നൽകിയതായും ജീവനക്കാർ പറയുന്നു.

കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന ഭാരവാഹികളും, ഇന്ത്യാവിഷൻ ജീവനക്കാരുടെ കോർഡിനേഷൻ കമ്മറ്റിയംഗങ്ങളും, മാനേജ്‌മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.