ജീവനക്കാര്‍ സമരത്തില്‍; മംഗളം ന്യൂസ് ചാനലില്‍ വാര്‍ത്ത മുടങ്ങി

മംഗളം ന്യൂസ് ചാനലില് ജീവനക്കാരുടെ സമരത്തേത്തുടര്ന്ന് വാര്ത്താ സംപ്രേഷണം മുടങ്ങി. രാവിലെ 10 മണി മുതല് വാര്ത്തകള് സംപ്രേഷണം ചെയ്യേണ്ട സമയങ്ങളില് അഭിമുഖങ്ങളും മറ്റ് പരിപാടികളുമാണ് ചാനലില് കാണുന്നത്. തൊഴില് പീഡനം ആരോപിച്ച് ജീവനക്കാര് പ്രതിഷേധിച്ചതിനെത്തുടര്ന്നാണ് സംപ്രേഷണം മുടങ്ങിയത്.
 | 

ജീവനക്കാര്‍ സമരത്തില്‍; മംഗളം ന്യൂസ് ചാനലില്‍ വാര്‍ത്ത മുടങ്ങി

തിരുവനന്തപുരം: മംഗളം ന്യൂസ് ചാനലില്‍ ജീവനക്കാരുടെ സമരത്തേത്തുടര്‍ന്ന് വാര്‍ത്താ സംപ്രേഷണം മുടങ്ങി. രാവിലെ 10 മണി മുതല്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യേണ്ട സമയങ്ങളില്‍ അഭിമുഖങ്ങളും മറ്റ് പരിപാടികളുമാണ് ചാനലില്‍ കാണുന്നത്. തൊഴില്‍ പീഡനം ആരോപിച്ച് ജീവനക്കാര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് സംപ്രേഷണം മുടങ്ങിയത്.

തുച്ഛമായ ശമ്പളം രണ്ടും മൂന്നും മാസം കൂടുമ്പോള്‍ മാത്രമാണ് കയ്യില്‍ കിട്ടുന്നതെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. എട്ട് മണിക്കൂര്‍ ജോലിയെന്ന് പറയുന്നുവെങ്കിലും 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടതായി വരുന്നു. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ കമ്പനി പാലിക്കുന്നില്ല. ശമ്പളം ചോദിക്കുന്നവരോട് രാജിവെച്ച് പോകാനാണ് കമ്പനി അധികൃതര്‍ പറയുന്നതെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു.

തൊഴില്‍ ചൂഷണത്തിനെതിരെ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ തിങ്കളാഴ്ച ചാനലില്‍ തെളിവെടുപ്പ് നടത്തും. ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുന്ന ജീവനക്കാരുമായി ചര്‍ച്ചക്ക് മാനേജ്‌മെന്റ് സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ജീവനക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം.