കേരളത്തിൽ കണ്ട തീഗോളം: ചാനലുകൾ കാണിച്ചത് റഷ്യയിൽ വീണ ഉൽക്കയുടെ ദൃശ്യം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തീ ഗോളം പതിച്ചെന്ന വാർത്തയിൽ, മലയാള മാധ്യമങ്ങൾ നൽകിയത് റഷ്യയിൽ ഉൽക്ക പതിക്കുന്ന ദൃശ്യം. പ്രമുഖ ദൃശ്യമാധ്യമങ്ങളായി ഏഷ്യാനെറ്റ്, മീഡിയാ വൺ, മലയാള മനോരമ, മാതൃഭൂമി ചാനലുകളിലാണ് റഷ്യയിലെ ഉൽക്ക വീഴൽ, കേരളത്തിലെ തീഗോളമാക്കി മാറ്റിയത്.
 | 

കേരളത്തിൽ കണ്ട തീഗോളം: ചാനലുകൾ കാണിച്ചത് റഷ്യയിൽ വീണ ഉൽക്കയുടെ ദൃശ്യം
കൊച്ചി:
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തീ ഗോളം പതിച്ചെന്ന വാർത്തയിൽ, മലയാള മാധ്യമങ്ങൾ നൽകിയത് റഷ്യയിൽ ഉൽക്ക പതിക്കുന്ന ദൃശ്യം. പ്രമുഖ ദൃശ്യമാധ്യമങ്ങളായി ഏഷ്യാനെറ്റ്, മീഡിയാ വൺ, മലയാള മനോരമ, മാതൃഭൂമി ചാനലുകളിലാണ് റഷ്യയിലെ ഉൽക്ക വീഴൽ, കേരളത്തിലെ തീഗോളമാക്കി മാറ്റിയത്. റഷ്യൽ ഉൽക്ക പതിക്കുന്നതിന്റെ വീഡിയോയിൽ നിന്ന് ഇമേജ് ആക്കി എടുത്ത ഫോട്ടോയാണ് മലയാള മാധ്യമങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. 2014 ഏപ്രിൽ 19നാണ് റഷ്യയിൽ ഉൽക്ക പതിച്ചത്.

കേരളത്തിൽ പതിച്ച ഉൽക്ക എന്ന രീതിയിലാണ് മാധ്യമങ്ങൾ റഷ്യൻ ഉൽക്കയെ ചിത്രീകരിച്ചിരിക്കുന്നത്. ഫയൽ ചിത്രമെന്ന് സൂചിപ്പിക്കാതിരുന്നതിനാൽ കേരളത്തിൽ പതിച്ച ഉൽക്കയാണിതെന്നാണ് പ്രേക്ഷകർ കരുതിയത്. ഇന്നലെ മാതൃഭൂമി ദിനപത്രത്തിന്റെ മുൻപേജിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിലൊന്നും ഇതാണ്. വെള്ളിയാഴ്ച്ച രാത്രി ആകാശത്ത് കൂടി കടന്ന് പോയ തീഗോളത്തിന്റെ വിവിധ ദൃശ്യങ്ങൾ എന്നാണ് ഇതിന് നൽകിയിരുന്ന ക്യാപ്ഷൻ.

കഴിഞ്ഞ ദിവസമാണ് എറണാകുളം, ആലപ്പുഴ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ തീ ഗോളം പതിച്ചെന്ന വാർത്തകൾ വന്നത്. ഇത് ഉൽക്ക തന്നെയാണെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

റഷ്യയിൽ നടന്ന ഉൽക്കാ പതനത്തിന്റെ വീഡിയോ


ഏഷ്യാനെറ്റ് ന്യൂസ് കാണിച്ച വീഡിയോ


മീഡിയാ വൺ ചാനൽ കാണിച്ച വീഡിയോ