എ സർട്ടിഫിക്കറ്റ് സിനിമ സംപ്രേഷണം ചെയ്തതിന് ജയ്ഹിന്ദ് ചാനലിന് വിലക്ക്

എ സർട്ടിഫിക്കറ്റ് സിനിമ സംപ്രേഷണം ചെയ്തതിന് ജയ്ഹിന്ദ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി മുതൽ 24 മണിക്കൂർ സമയത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
 | 

എ സർട്ടിഫിക്കറ്റ് സിനിമ സംപ്രേഷണം ചെയ്തതിന് ജയ്ഹിന്ദ് ചാനലിന് വിലക്ക്

തിരുവനന്തപുരം: എ സർട്ടിഫിക്കറ്റ് സിനിമ സംപ്രേഷണം ചെയ്തതിന് ജയ്ഹിന്ദ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി മുതൽ 24 മണിക്കൂർ സമയത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

2012 ഓഗസ്റ്റ് 27ന് രാത്രി 10 മണിക്കായിരുന്നു എ സർട്ടിഫിക്കറ്റ് സിനിമ ജയ്ഹിന്ദ് സംപ്രേക്ഷണം ചെയ്തത്. സാങ്കേതിക തകരാറു മുലമാണ് സംപ്രേഷണം നിലച്ചതെന്നാണ് ചാനൽ അറിയിക്കുന്നത്. വാർഷിക അറ്റകുറ്റപ്പണിക്കു വേണ്ടിയാണ് സംപ്രേക്ഷണം നിർത്തിവെച്ചതെന്നും അധികൃതർ വിശദീകരിക്കുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിരോധനമുള്ളതുകൊണ്ടാണ് സംപ്രേക്ഷണം നിർത്തിവെക്കുന്നതെന്ന് സേവനദാതാക്കളുടെ സ്‌ക്രീൻ സന്ദേശം വ്യക്തമാക്കുന്നുണ്ട്.

കെ.പി.സി.സി അദ്ധ്യക്ഷനാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചാനലിന്റെ പ്രസിഡൻ്. കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സൻ മാനേജിങ് ഡയറക്ടറും കെ.പി മോഹനൻ സി.ഇ.ഒയുമാണ്.