സീമാന്ധ്ര ചാനലുകൾക്ക് തെലങ്കാനയിൽ വിലക്ക്

ആന്ധ്രയിലെ ചില മുഖ്യധാര ചാനലുകൾക്ക് തെലങ്കാന ജില്ലയിൽ ഉപരോധം. സീമാന്ധ്രയിലെ ചാനലുകളായ എ.ബി.എൻ ആന്ധ്ര ജ്യോതിക്കും ടിവി 9-ഉം പിന്നാലെ ഇ.ടി.വി ആന്ധ്രാ പ്രദേശിനേയും സാക്ഷി ന്യൂസ് ചാനലിനേയുമാണ് തെലങ്കാനയിൽ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്.
 | 

സീമാന്ധ്ര ചാനലുകൾക്ക് തെലങ്കാനയിൽ വിലക്ക്

 

ഹൈദരാബാദ്: ആന്ധ്രയിലെ ചില മുഖ്യധാര ചാനലുകൾക്ക് തെലങ്കാന ജില്ലയിൽ ഉപരോധം. സീമാന്ധ്രയിലെ ചാനലുകളായ എ.ബി.എൻ ആന്ധ്ര ജ്യോതിക്കും ടിവി 9-ഉം പിന്നാലെ ഇ.ടി.വി ആന്ധ്രാ പ്രദേശിനേയും സാക്ഷി ന്യൂസ് ചാനലിനേയുമാണ് തെലങ്കാനയിൽ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്.

രണ്ട് സംസ്ഥാനങ്ങളായതോടെ ചാനൽ രംഗത്തെ കിടമത്സരങ്ങളാണ് നിരോധനങ്ങൾക്ക് പിന്നിലെന്നാണ് സൂചന. തെക്കേയിന്ത്യയിൽ ഏറ്റവുമധികം ചാനലുകൾ ഉള്ള സംസ്ഥാനമായിരുന്നു അവിഭക്ത ആന്ധ്ര. രാഷ്ട്രീയപ്പാർട്ടികൾക്കും ബിസിനസ് ഗ്രൂപ്പുകൾക്കും പത്രസ്ഥാനങ്ങൾക്കുമെല്ലാം സ്വന്തമായി ഇവിടെ ചാനലുണ്ട്. ഭാഷ ഒന്നായതിനാൽ രണ്ട് സംസ്ഥാനങ്ങളിലും പ്രവർത്തിക്കാം എന്ന പ്രതീക്ഷ അസ്തമിക്കുകയാണെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്.

തെലങ്കാനയിലെ പല പ്രദേശങ്ങളിലും സീമാന്ധ്രയിൽ നിന്നുള്ള ചാനലുകളുടെ സംപ്രേക്ഷണം നിർത്തിക്കഴിഞ്ഞു. ചാനലുകൾ ലഭിക്കാത്തതിനെ സംബന്ധിച്ച് പരാതികളുമായി നിരവധി ഉപഭോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ചാനലിന്റെ സംപ്രേക്ഷണം ചില പ്രത്യേക സ്ഥലങ്ങളിൽ ലഭിക്കുന്നില്ല എന്ന പരാതിയുമായി ഇ.ടി.വി യും സാക്ഷി ന്യൂസും രംഗത്തെത്തി.

ടിവി 9ന്റെ സംപ്രേക്ഷണം ഹൈദരാബാദിൽ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് മൾട്ടിപ്പിൾ സിസ്റ്റം ഓപ്പറേറ്റർമാരിൽ കേബിൾ ടിവി ഓപ്പറേറ്റർമാർ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത് സംബന്ധിച്ച് നിയമസമയിൽ വരെ ചർച്ചകൾ വന്നിരുന്നു.