കോഴിക്കോട് എരവന്നൂർ യുപി സ്കൂളിൽ അധ്യാപകരെ ആക്രമിച്ച ബിജെപി അധ്യാപക സംഘടനാ ഭാരവാഹി അറസ്റ്റിൽ

 | 
eravanniur

 

കോഴിക്കോട് നരിക്കുനി യുപി സ്കൂളിൽ അധ്യാപകരെ ആക്രമിച്ച സംഭവത്തിൽ മറ്റൊരു സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ. സ്കൂളിലെ അധ്യാപികയായ പ്രവീണയുടെ ഭർത്താവും മറ്റൊരു സ്കൂളിൽ അധ്യാപകനുമായ ഷാജിയാണ് അറസ്റ്റിലായത്. ഇയാൾ ബിജെപി അധ്യാപക സംഘടനയായ എൻടിയുവിന്റെ ജില്ലാ ഭാരവാഹിയാണ്. ഇയാൾ അതിക്രമം നടത്തുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. 

 

സ്കൂളിലെ ഒരു വിദ്യാർത്ഥിയെ മർദ്ദിച്ചതിന് പ്രവീണയ്ക്ക് എതിരെ പോലീസിലും ചൈൽഡ് ലൈനിലും പരാതി നിലവിലുണ്ട്. ഇതേത്തുടർന്നാണ് സ്റ്റാഫ് മീറ്റിംഗിനിടെ ഷാജി അതിക്രമിച്ച് കടന്ന് അധ്യാപകരെ മർദ്ദിച്ചത്. സംഭവത്തിൽ ഷാജിയെ കുന്ദമംഗലം എഇഒ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.