പി.ജയരാജന്‍ വധശ്രമക്കേസില്‍ കേസില്‍ 12 ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടു

 | 
Jayarajan
സിപിഎം നേതാവ് പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 12 മുസ്ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു

സിപിഎം നേതാവ് പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 12 മുസ്ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. ജയരാജനൊപ്പം ടി.വി.രാജേഷിനെയും ആക്രമിച്ചുവെന്നായിരുന്നു കേസ്. തളിപ്പറമ്പ്, പട്ടുവം, അരിയില്‍ പ്രദേശത്ത് വെച്ച് സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

എന്നാല്‍ ഇത്തരമൊരു ആക്രമണം ഉണ്ടായിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ രേഖകളും ആയുധങ്ങളും വ്യാജമാണെന്നും പ്രതിഭാഗം വാദിച്ചു. 2021 ഫെബ്രുവരിയിലായിരുന്നു സംഭവം. അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്‌റഫ്,അനസ്, റൗഫ്, സക്കരിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരെയാണ് കോടതി വിറുതെവിട്ടത്.

കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. അരിയില്‍ ഷുക്കൂര്‍ വധത്തിലേക്ക് നയിച്ച സംഭവമായാണ് ജയരാജനെ ആക്രമിച്ച സംഭവം പറയപ്പെടുന്നത്.