14 കാരനെ പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

 | 
hd


14 കാരനെ  മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ശിശു സംരക്ഷണ സമിതിയാണ് ബാലാവകാശ കമ്മീഷന് പരാതി കൈമാറിയത്. പരാതിയിൽ കേസെടുത്തുവെന്ന് ബാലാവകാശ കമ്മീഷൻ അംഗം ജലജ ചന്ദ്രൻ പറഞ്ഞു.

അതിഥി തൊഴിലാളിയുടെ പത്താം ക്ലാസുകാരനായ മകനെ വിളിച്ചുവരുത്തി മർദ്ദിച്ചു എന്നായിരുന്നു പരാതി.വാഹനാപകടവുമായി ബന്ധപ്പെട്ടായിരുന്നു പതിനാലുകാരനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. കുട്ടിയുടെ മുതുകിൽ ചവിട്ടി എന്നും ചൂരൽ കൊണ്ട് കൈയിൽ അടിച്ചുവെന്നും പരാതിയിൽ പറയുന്നു.