14കാരിയെ പീഡിപ്പിച്ചു; 55കാരനെ ബന്ധുക്കള്‍ വെട്ടിനുറുക്കി പുഴയില്‍ എറിഞ്ഞു

 | 
Rape Murder

ഭോപ്പാല്‍: മധ്യപ്രദേശില്‍ 14 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ ബന്ധുക്കള്‍ കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിലെറിഞ്ഞു. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്നാണ് 55 കാരനായ ത്രിലോക്ചന്ദ്രനെ കൊലപ്പെടുത്തിയത്. ഖാണ്ഡ്വയിലെ അജ്‌നാല്‍ നദിയില്‍ ഞായറാഴ്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. 

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സക്താപൂര്‍ ഗ്രാമവാസിയായ ത്രിലോക്ചന്ദ് ആണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. ഇയാള്‍ മുന്‍പ് 14കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ശനിയാഴ്ചയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളും പ്രതികളും ബന്ധുക്കളാണ്.

പെണ്‍കുട്ടിയുടെ പിതാവും അമ്മയുടെ സഹോദരനും ചേര്‍ന്ന് ത്രിലോക്ചന്ദിനെ അന്‍ജല്‍ നദിക്കരയിലേക്ക് കൊണ്ടുപോകുകയും ഇയാളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മീന്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ശരീരം രണ്ടായി മുറിച്ച് നദിയില്‍ ഉപേക്ഷിച്ചുവെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസറായ രാകേഷ് പെന്‍ഡ്രോ പറഞ്ഞു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.