യൂട്യൂബിൽ 5 ലക്ഷം സബ്സ്ക്രൈബേഴ്സ്, ഇൻസ്റ്റ​ഗ്രാമിൽ ബ്ലൂ ടിക്ക്, അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പ്; അറസ്റ്റിലായ അനുപമ സോഷ്യൽ മീഡിയ താരം

 | 
anupama

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ 20 വയസുകാരി  പി അനുപമ യൂട്യൂബ് താരം. അനുപമ പത്മൻ എന്ന പേരിലാണ് യൂട്യൂബ് ചാനൽ. 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ചാനലിലൂടെ അനുപമ നിരവധി വീഡിയോകളും ഷോട്സും പങ്കുവെച്ചിട്ടുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോകളാണ് അനുപമയുടെ യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇം​ഗ്ലീഷിലാണ് അവതരണം. ഒരു മാസം മുൻപായിരുന്നു അവസാന വീഡിയോ പങ്കുവെച്ചിരുന്നത്. ആകെ 381 വീഡിയോയാണുള്ളത്.  ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്.

വളർത്തുനായകളെ ഏറെ ഇഷ്ടമുള്ള അനുപമ നായകൾക്കായി ഷെൽട്ടർ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. നായകളെ ദത്തെടുക്കുന്ന പതിവുണ്ട്. നായകൾക്കായി ഷെൽറ്റർ ഹോം തുടങ്ങുന്നതാനായി ധനസഹായം അഭ്യർഥിച്ചും അനുപമ പോസ്റ്റിട്ടിരുന്നു. 

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നാം പ്രതിയാണ് അനുപമ. കേസിൽ ഒന്നാം പ്രതി അനുപമയുടെ പിതാവ് പത്മകുമാറും രണ്ടാം പ്രതി അമ്മ അനിതകുമാരിയുമാണ്. പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്.