ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപതകം; ശിക്ഷാവിധിയിൽ വാദം നാളെ
Nov 8, 2023, 10:58 IST
| 
ആലുവ; നാടിനെ നടുക്കിയ ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ ശിക്ഷാവിധിയിൽ വാദം നാളെ നടക്കും. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നത്.
കേസിലെ പ്രതി അസ്ഫാക്ക് ആലം ആണെന്ന് കോടതി നവംബർ നാലിന് കണ്ടെത്തിയിരുന്നു. പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ആലുവ സബ് ജയില്‍ സൂപ്രണ്ട് ഹാജരാക്കണം. പ്രതിയുടെ മുന്‍കാല കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പ്രൊസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കും. പുനരധിവാസം, മാനസാന്തര സാധ്യത, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളിലും റിപ്പോര്‍ട്ട് ഹാജരാക്കണം. ഇത് പരിശോധിച്ച ശേഷം കോടതി വാദം കേള്‍ക്കും. പ്രതിക്ക് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശിക്ഷാവിധിയിലെ വാദം.