69മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

 | 
national film award

69മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് ചടങ്ങ് ആരംഭിക്കുക. രാഷ്ട്രപതി ദ്രൗപതി മുര്‍മു ആണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. 

'ഹോം' ആണ് മികച്ച മലയാള ചിത്രം. ഹോം സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങും. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങും. കൃഷാന്ത് സംവിധാനം ചെയ്ത 'ആവാസവ്യൂഹ'മാണ് മികച്ച പരിസ്ഥിതി ചിത്രം.