6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; കുട്ടിയുടെ അച്ഛന്റെ ഫോൺ കസ്റ്റഡിയിലെടുത്തു

 | 
gt

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കുട്ടിയുടെ അച്ഛൻ റെജി താമസിച്ച പത്തനംതിട്ടയിലെ ഫ്‌ളാറ്റിൽ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി റെജിയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന ഫോൺ ആണ് കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവിനേയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ചില സാമ്പത്തിക ഇടപാടുകൾ കൂടി പരിശോധിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

 തട്ടിക്കൊണ്ടു പോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. സംഘത്തിലെ മറ്റു അം​ഗങ്ങളുടെ മുഖം കുട്ടിക്ക് ഓർമയില്ല. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നി​ഗമനം.