നിർത്തിയിട്ട ബസ്സിൽ ട്രക്കിടിച്ചു, റോഡരികിൽ കിടന്നുറങ്ങിയ 18 യാത്രക്കാർ മരിച്ചു

നിർത്തിയിട്ട ബസ്സിന് പിന്നിൽ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് റോഡരികിലായി കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികൾക്ക് മരിച്ചു.
 | 
നിർത്തിയിട്ട ബസ്സിൽ ട്രക്കിടിച്ചു, റോഡരികിൽ കിടന്നുറങ്ങിയ 18 യാത്രക്കാർ മരിച്ചു

ലക്നൗ: നിർത്തിയിട്ട ബസ്സിന് പിന്നിൽ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് റോഡരികിലായി കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികൾക്ക് മരിച്ചു.
ബസ്സിന് മുന്നിൽ ഉറങ്ങിക്കിടന്നവരാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം. ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചവരെല്ലാം. 19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹരിയാനയിൽ ജോലി ചെയ്തിരുന്ന ഇവർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബസ് കഴിഞ്ഞദിവസം രാത്രി ബ്രേക്ക് ഡൗൺ ആയി. ഇതേ തുടർന്ന് തൊഴിലാളികൾ ബസ്സിൽ നിന്നിറങ്ങി റോഡരികിൽ കിടന്നുറങ്ങുകയായിരുന്നു. ഈ വഴി അമിതവേഗതയിലെത്തിയ ട്രക്ക് ബസ്സിന് പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ ബസ്സ് തൊഴിലാളികൾക്ക് മുകളിലൂടെ കയറിയിറങ്ങി.

പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.