ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; കുറ്റപത്രം സമർപ്പിച്ചു

 | 
aluva case

ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.1262 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കുറ്റപത്രത്തോടൊപ്പം 30 രേഖകളും സമർപ്പിച്ചിട്ടുണ്ട്. കേസിൽ 115 സാക്ഷികളാണ് ഉള്ളത്.

ഒന്നാം പ്രതി തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജും രണ്ടാം പ്രതി മുർഷിദാബാദ് സ്വദേശി മൊസ്താക്കിൻ മൊല്ലയുമാണ്. കൃത്യത്തിന് ശേഷം ക്രിസ്റ്റൽ ആദ്യം എത്തിയത് മൊസ്താക്കിൻ മൊല്ലയുടെ അടുത്തായിരുന്നു. സെപ്റ്റംബർ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.