കണ്ണൂരില്‍ 98കാരന്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
Mar 6, 2022, 11:30 IST
| കണ്ണൂര്‍ കോളയാട് 98കാരന്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു. കോളയാട് കറ്റിയാട് കണിയാംപടി പുത്തലത്താന്‍ ഗോവിന്ദന്‍ ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. 6.30ന് വീടിന് സമീപത്തെ റോഡില്‍ നടക്കാനിറങ്ങിയ ഗോവിന്ദനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഗോവിന്ദനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.