കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മേല്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു
Feb 12, 2022, 17:49 IST
| കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മേല്‍ വൈദ്യുതി കമ്പി പൊട്ടിവീണു. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന് മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടി വീണത്. കോതനല്ലൂരിന് സമീപമായിരുന്നു അപകടം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി.
ഇന്നലെ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിന്‍ പാളെ തെറ്റിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്ന സ്ഥലത്ത് ഗതാഗതം പുനസ്ഥാപിച്ചത്.