എ.എ.റഹീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും

 | 
A A Rahim

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എ.എ.റഹീം സിപിഎം സ്ഥാനാര്‍ത്ഥിയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റായ റഹീമിനെ യുവപ്രാതിനിധ്യം പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. 

പി.എ.മുഹമ്മദ് റിയാസ് മന്ത്രിസ്ഥാനത്തെത്തിയതോടെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീം അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ്, എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നെങ്കിലും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ റഹീമിനെ തെരഞ്ഞെടുക്കുകയായിരുന്നു.