നടന്‍ ലുക്മാന്‍ വിവാഹിതനാകുന്നു

 | 
Lukman

 
നടന്‍ ലുക്മാന്‍ വിവാഹിതനാകുന്നു. ഫെബ്രുവരി 20ന് മലപ്പുറത്ത് പന്താവൂരില്‍ വെച്ചാണ് വിവാഹം. ജുമൈമയാണ് വധു. സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ലുക്മാന്‍ മുഹ്സിന്‍ പെരാരി സംവിധാനം ചെയ്ത 'കെഎല്‍ 10 പത്ത്' സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. 

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത 'ഉണ്ട' എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'ഓപ്പറേഷന്‍ ജാവ'യിലൂടെ നായക വേഷത്തിലെത്തി. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ആണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.