തിരുവാഭരണം മോഷ്ടിച്ച ശേഷം പകരം മുക്കുപണ്ടം വെച്ചു; മുന്‍ മേല്‍ശാന്തി അറസ്റ്റില്‍
Mar 24, 2022, 10:55 IST
| കൊച്ചി: തിരുവാഭരണം മോഷ്ടിച്ച് പകരം മുക്കുപണ്ടം വെച്ച സംഭവത്തില്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തി അറസ്റ്റില്‍. വെണ്ണല മാതരത്ത് ദേവീക്ഷേത്രത്തില്‍ നേരത്തേ മേല്‍ശാന്തിയായിരുന്ന അശ്വന്താണ് (32) പിടിയിലായത്. പുതുതായി എത്തിയ മേല്‍ശാന്തിക്ക് തിരുവാഭരണത്തില്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കണ്ണൂര്‍ അഴീക്കോട് സ്വദേശിയാണ് അശ്വന്ത്. മുന്‍പ് ജോലി ചെയ്തിരുന്ന ക്ഷേത്രങ്ങളിലും ഇയാള്‍ സമാന കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നതായി പോലീസ് അറിയിച്ചു.