ബാബു ആശുപത്രി വിട്ടു; പൂര്‍ണ്ണ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍
പാറയിടുക്കില്‍ കുടുങ്ങി 46 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ബാബു ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് പാലക്കാട് ഡിഎംഒ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൂര്‍മ്പാച്ചി മലയുടെ കുത്തനെയുള്ള ഭാഗത്തെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് മലമുകളില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് കഞ്ചിക്കോട്ടെത്തിക്കുകയും അവിടെനിന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്ത ബാബുവിനെ സ്വീകരിക്കാന്‍ സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു.