ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു​​​​​​​

 | 
Balachandrakumar

ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴിയെടുത്തത്. പത്തു വര്‍ഷം മുന്‍പ് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതി. ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 

പുതുക്കലവട്ടത്ത് ഒരു ഗാനരചയിതാവിന്റെ വീട്ടില്‍ വെച്ചായിരുന്നു താന്‍ പീഡനത്തിന് ഇരയായതെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞിരുന്നു. വിവരം പോലീസില്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ കാണിച്ച് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. 

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയില്‍ എളമക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് തിരുവനന്തപുരത്തെ ഹൈടെക് സെല്ലിന് കൈമാറി.