സിപിഎം കേന്ദ്രകമ്മറ്റി അം​ഗം എം.സി ജോസഫൈൻ അന്തരിച്ചു.

 | 
JOSEPAIN


 സിപിഎം കേന്ദ്രകമ്മിറ്റി അം​ഗവും വനിത കമ്മീഷൻ മുൻ അധ്യക്ഷയുമായ എം.സി ജോസഫൈൻ അന്തരിച്ചു. 73 വയസായിരുന്നു. 
 ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കുഴഞ്ഞുവീണ ജോസഫൈന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. പാർട്ടി സംസ്ഥാന സമിതി അംഗം,വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണായും  അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും ജിസിഡിഎ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്. അങ്കമാലി ന​ഗരസഭ കൗൺസിലറായിട്ടുമുണ്ട്.

ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായാണ് എംസി ജോസഫൈന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ചാലക്കുടി സ്‌പെന്‍സര്‍ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ വേണ്ടി ജോലി രാജിവെച്ചു.